ആനവേട്ടക്കേസിലെ പ്രതികളുടെ കസ്‌റ്റഡി മര്‍ദ്ദനം; ഐഎഫ്‌എസ്‌ ദമ്പതിമാര്‍ക്കെതിരെ കേസെടുത്തു

single-img
20 August 2015

elephantതിരുവനന്തപുരം: ആനവേട്ടക്കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ  മര്‍ദ്ദിച്ച സംഭവത്തില്‍ ഐഎഫ്‌എസ്‌ ദമ്പതിമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. തിരുവനന്തപുരം ഡിഎഫ്‌ഒ ടി.ഉമ, ഭര്‍ത്താവ്‌  വനംവകുപ്പ്‌ ആസ്‌ഥാനത്തെ ഡെപ്യൂട്ടി കണ്‍വര്‍വേറ്ററാണ്‌ കമലാഹര്‍ എന്നിവര്‍ക്കെതിരെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അതേസമയം, തനിക്കും ഭര്‍ത്താവിനും എതിരെ കേസെടുത്തതായി അറിയില്ലെന്ന്‌ ഡിഎഫ്‌ഒ ടി. ഉമ വ്യക്‌തമാക്കി. ആനവേട്ടക്കേസിലെ പ്രതികള്‍ക്കുനേര മൂന്നാംമുറ പ്രയോഗം നടത്തിയിട്ടില്ല. പ്രതികള്‍ തനിക്കെതിരെ മൊഴി നല്‍കിയതായി അറിയില്ലെന്നും ആരോപണം ശരിയല്ലെന്ന്‌ തെളിയിക്കുമെന്നും ഉമ പ്രതികരിച്ചു.

കേസിലെ മുപ്പതാം പ്രതി സുകുമാരന്‍ കോടനാട്‌ വനം ഓഫീസിലേക്ക്‌ നടന്ന്‌ കയറിപ്പോകുകയും 24 മണിക്കൂറിന്‌ ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയപ്പോള്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്‌ഥയിലായിരുന്നു.