യു.എസില്‍ കറുത്തവര്‍ഗ്ഗക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

single-img
20 August 2015
Officers and protesters face off along West Florissant Avenue, Monday, Aug. 10, 2015, in Ferguson, Mo. Ferguson was a community on edge again Monday, a day after a protest marking the anniversary of Michael Brown's death was punctuated with gunshots. (AP Photo/Jeff Roberson)

 (AP Photo/Jeff Roberson)

ഷിക്കാഗോ: യു.എസില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഫര്‍ഗൂസണിലാണ് സംഭവം. മന്‍സൂര്‍ ബാല്‍ ബേ എന്ന പതിനെട്ടുകാരന്‍ പോലീസിന്റെ വെടിയേറ്റാണ് മരിച്ചത്. തൊട്ടടുത്തു നിന്നാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.

മൈക്കേല്‍ ബ്രൗണ്‍ എന്ന കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് സംഭവം വീണ്ടും നടന്നത്. അന്ന് കറുത്തവര്‍ഗ്ഗക്കാരുടെ ജീവന് രക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു.

സംഭവം പുറത്തറിഞ്ഞയുടനെ 200 ഓളം പേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി കറുത്തവരുടെ ജീവന് രക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

ഒരു വീട്ടില്‍ നിന്നും ഇറങ്ങിയോടിയ രണ്ട് സായുധരായ യുവാക്കളെ പോലീസ് പിന്തുടരുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അതിലൊരാള്‍ പോലീസിനു നേരെ തോക്ക് ചൂണ്ടിയപ്പോള്‍ തിരിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.