ടിക്കറ്റില്ലാതെ യാത്ര;പശ്ചിമ റയിൽവെ പിഴയായി ഈടാക്കിയത് ഏഴു കോടിയോളം രൂപ

single-img
19 August 2015

trainevarthaടിക്കറ്റില്ലാതെ യാത്ര ചെയ്ത  യാത്രക്കാരിൽ നിന്നായി ജൂലൈ മാസം മാത്രം പശ്ചിമ റയിൽവെ പിഴയായി ഈടാക്കിയത് ഏഴു കോടിയോളം രൂപയെന്ന് റിപ്പോർട്ട്.1.71 ലക്ഷം യാത്രക്കാരിൽ നിന്നായി ആണ് പിഴ ഇടാക്കിയത്.  റിസർവ് ചെയ്ത ടിക്കറ്റ് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് 52 സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്.ഇതിൽനിന്ന്  പിഴയായി ഈടാക്കിയത് 46,000 രൂപ ആണ് .ഈ കാലയളവിൽത്തന്നെ 1,289 ഭിക്ഷാടകരെയും അനധികൃത വിൽപനക്കാരെയും പിടികൂടി.