വളർത്തു നായയുടെ ആക്രമണത്തിൽ രാജ് താക്കറെയുടെ ഭാര്യക്ക് ഗുരുതര പരിക്ക്

single-img
19 August 2015

imagesവളർത്തു നായയുടെ ആക്രമണത്തിൽ എം.എൻ.എസ് അദ്ധ്യക്ഷൻ രാജ് താക്കറെയുടെ ഭാര്യ ശർമിള താക്കറെയ്ക്ക് ഗുരുതര പരിക്ക്. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ശസ്ത്രിയക്ക് വിധേയയായ ശര്‍മ്മിളയുടെ മുഖത്ത് 65 തുന്നലുണ്ട്.  മുംബയ് ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശർമിളയെ പ്ളാസ്റ്റിക് സർജറിക്ക് വിധേയയാക്കി. ആഴത്തിലുള്ള മുറിവേറ്റ ശര്‍മ്മിള ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. ശര്‍മ്മിളയുടെ മുഖത്തെ എല്ല് വരെയെത്തുന്ന ആഴത്തിലാണ് നായ കടിച്ചത്.