ഓണ്‍ഹബ്: വൈഫൈ റൗട്ടറുമായി ഗൂഗിള്‍; വില 13,000 രൂപ

single-img
19 August 2015

ONHUB-ബംഗളൂരു: കൂടുതല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂഗിള്‍ തങ്ങളുടെ വൈഫൈ റൗട്ടര്‍ അവതരിപ്പിച്ചു.  ഓണ്‍ഹബ് എന്നാണ് ദീര്‍ഘവൃത്താകൃതിയിലുള്ള റൗട്ടറിന്റെ പേര്. ഏകദേശം 13,000 ഇന്ത്യന്‍ രൂപയാണ് റൗട്ടറിന്റെ വില. ഗൂഗിള്‍ സ്റ്റോര്‍, ആമസോണ്‍ ഡോട്ട്‌കോം, വാള്‍മാര്‍ട്ട് ഡോട്ട് കോം എന്നീ വെബ്സൈറ്റുകളില്‍ നിന്നും റൗട്ടര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

അതിവേഗ കണക്ഷന്‍ നല്‍കുന്ന എയര്‍വേവ്‌സിനെ സ്‌കാന്‍ ചെയ്യാനുള്ള ബില്‍റ്റ് ഇന്‍ ആന്റിനയും റൗട്ടറിലുണ്ടെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഒഎസ്സ്, ക്രോം ബ്രൗസര്‍ എന്നിവയെ പോലെ പുതിയ ഫീച്ചറുകളും സെക്യൂരിറ്റ് അപ്‌ഗ്രേഡ്‌സും റൗട്ടര്‍ സ്വയമേ അപ്‌ഡേറ്റ് ചെയ്യും. നെറ്റ്‌വര്‍ക്ക് കമ്പനിയായ ടിപി ലിങ്കാണ് റൗട്ടറിന്റെ നിര്‍മ്മാതാക്കള്‍.

യുഎസ് നഗരങ്ങളില്‍ ഗൂഗിള്‍ ഫൈബര്‍ സേവനം വഴി അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനുള്ള ശ്രമത്തിലാണ് നിലവില്‍ ഗൂഗിള്‍. ലോകത്തെ ഒറ്റപ്പെട്ട മേഖലകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ആശയവുമായി പ്രൊജക്റ്റ് ലൂണും ഗൂഗിള്‍ അണിയറയിലുണ്ട്.