ബീഹാറില്‍ രണ്‍വീര്‍ സേന നടത്തിയ ദളിത്കൂട്ടക്കൊലയെ കുറിച്ച് പ്രതികളുടെ കുറ്റസമ്മതം; മുരളി മനോഹര്‍ ജോഷിക്കും ജസ്വന്ത് സിന്‍ഹക്കും പങ്കുള്ളതായി വെളിപ്പെടുത്തല്‍

single-img
19 August 2015

Laxmanpur-Batheബീഹാറില്‍ രണ്‍വീര്‍ സേന നടത്തിയ ദളിത്കൂട്ടക്കൊലയെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോബ്രപോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് പ്രതികളായ 6 രണ്‍വീര്‍ സേന അംഗങ്ങള്‍ കുറ്റസമ്മതം നടത്തുന്നത്. ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, സിപി താക്കൂര്‍, മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിന്‍ഹ എന്നിവര്‍ കൂട്ടക്കൊലക്ക് വേണ്ട ഒത്താശ ചെയ്തിനെ കുറിച്ചും പരിശീലനം നല്‍കിയവരെ കുറിച്ചും സമ്പത്തിക സഹായം ചെയ്തവരെ കുറിച്ചും പ്രതികള്‍ വെളിപ്പെടുത്തുന്നുണ്ട്. 1994 നും 2000നും ഇടയില്‍ 144 ദളിതരെയാണ് രണ്‍വീര്‍ സേന കൊന്നു തള്ളിയത്.

‘ഓപ്പറേഷന്‍ ബ്ലാക്ക് റെയില്‍’ എന്ന് പേരിട്ട ഓളിക്കാമറ ഓപ്പറേഷനില്‍ പ്രതികള്‍ നടത്തിയ കിരാത പ്രവര്‍ത്തനത്തെ കുറിച്ചും ഇരകള്‍ക്ക് എപ്രകാരമാണ് നീധി നിഷേധിച്ചതെന്നും പറയുന്നുണ്ട്. രണ്‍വീര്‍ സേന നേതാവ് ചന്ദേഷ്വര്‍ സിങും സംഘവും ബതനി തോളയിലെ 32 ദളിതരെ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ ഉപയോഗിച്ച് കൊന്നു തള്ളിയതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.

ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് കുഞ്ഞിനെ പുറത്തിട്ടതിനെ പറ്റിയും വീഡിയോയില്‍ ഉണ്ട്. സേനക്ക് പരിശീലനം നല്‍കിയത് അവധിയില്‍ നാട്ടില്‍ വന്ന് പട്ടാളക്കാരനാണെന്നും കൃത്യം നടത്താനായി ഉപയോഗിച്ചത് ഏകെ 47, എല്‍എംജി, എസ്എല്‍ആര്‍ തുടങ്ങിയ ആയുധങ്ങളാണെന്നും.

ഇവ സൈന്യത്തില്‍ നിന്നും ഉപയോഗശൂന്യമായതിന്റെ പേരില്‍ ഉപേക്ഷിച്ചതാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവയാണെന്നും വെളിപ്പെടുത്തുന്നു. ജെഡിയു-ബിജെപി സംഖ്യം ബീഹാറില്‍ ഭരണത്തിലേറിയതിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം അട്ടിമറിച്ചതായി പ്രതികള്‍ വെളിപ്പെടുത്തുന്നു. ഒറ്റ ദിവസം കൊണ്ട് 50 ദളിതരെവരെ കൊലപ്പെടുത്തിയതായി പറയുന്നുണ്ട്.

ആദ്യം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച കീഴ്കോടതി വിധിയെ മേല്‍ക്കോടതി തള്ളുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു. പ്രതികളുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള വെളിപ്പെടുത്തല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്‌ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷികര്‍ കരുതുന്നു. (source)

[mom_video type=”youtube” id=”IUJ3_nJypHk”]

[mom_video type=”youtube” id=”I7h1BDynYDY”]

[mom_video type=”youtube” id=”oVT1MtlAra4″]