നവേദിന്റെ കൂട്ടാളികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിലായതായി റിപ്പോർട്ട്‌

single-img
19 August 2015

16419_720799ഉധംപൂർ ആക്രമണത്തിനിടെ പിടിയിലായ പാക്ക് ഭീകരൻ മുഹമ്മദ് നവേദ് യാക്കൂബിന്റെ കൂട്ടാളികളായ രണ്ടു ഭീകരരെയും ഗുജറാത്തിൽ പിടികൂടിയതായി റിപ്പോർട്ട്. നവേദിന്റെ  രണ്ട് കൂട്ടാളികളുടെ രേഖാചിത്രങ്ങൾ കഴിഞ്ഞ ദിവസം എൻ.ഐ.എ പുറത്തുവിട്ടിരുന്നു. ഈ രേഖാചിത്രങ്ങളോട് വളരെയേറെ രൂപസാദൃശ്യം ഉള്ളവരാണ് പിടിയിലായത്.

രേഖാ ചിത്രവുമായി സാമ്യമുള്ള രണ്ടു പേരെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്പെഷ്യൽ ഒാപറേഷൻസ് ഗ്രൂപ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഹമ്മദാബാദിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോകുന്നതിനിടെയാണ് ഭീകരരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും അഹമ്മദാബാദ് എടിഎസിന് കൈമാറി.
നേരത്തെ ഉധംപൂരിൽ പാക് ഭീകരൻ മുഹമ്മദ് നവേദിനൊപ്പം ബി.എസ്.എഫ് വാഹനത്തിനു നേരെ ആക്രമണം നടത്തിയ ശേഷം രണ്ടു പേർ കടന്നുകളഞ്ഞിരുന്നു. ഇവർ പാകിസ്താനിലെ ഖൈബർ പഖ്തുഖ്വാ സ്വദേശികളായ മുഹമ്മദ് ഭായിയും അബു ഒകാഷയാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരിക്കുന്നത്.