സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരും ജനപ്രതിനിധികളും ന്യായാധിപരും ഉള്‍പ്പെടെയുള്ളവര്‍ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍തന്നെ വിടണമെന്ന് അലഹബാദ് ഹൈക്കോടതി

single-img
19 August 2015

happy school children_0സര്‍ക്കാര്‍ ജീവനക്കാരും ജനപ്രതിനിധികളും ന്യായാധിപരും ഉള്‍പ്പെടെ പൊതുപദവിയില്‍ ഇരിക്കുന്നവരും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരും മക്കളെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍തന്നെ വിടണമെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ പ്രാഥമിക വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയെത്തുടര്‍ന്നാണ് ഉത്തരവ്. ഇക്കാര്യം നോക്കി നടപ്പാക്കണമെന്നും ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശവും നല്‍കി.

പ്രാഥമിക വിദ്യാലയങ്ങളില്‍ അസിസ്റ്റന്റ് അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഉത്തരവ്. ഏതെങ്കിലും തരത്തില്‍ സര്‍ക്കാറിന്റെ ശമ്പളം പറ്റുന്നവര്‍ അവരുടെ മക്കളെ സര്‍ക്കാര്‍ ക്കൂളില്‍ തന്നെ അയക്കണമെന്നും അതിനുശേഷം സ്‌കൂള്‍ മുന്നോട്ട് പോകന്‍ എന്തൊക്കെ ആവശ്യമാണെന്ന വിഷയം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മക്കള്‍ വരുന്ന അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ തന്നെയാണ് പഠിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയക്കണമെന്നും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികള്‍ ആറ്് മാസത്തിനകം എടുക്കണമെന്നും അതിനുശേഷം നടപടിയെടുത്തതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സൂചിപ്പിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആശ്രയമാണെങ്കിലും ഇവയുടെ സ്ഥിതി പ്രാകൃതമാണെന്നും കോടതി വിലയിരുന്നി. ഇവി നോക്കിനടത്താന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ തെന്നയാണ് സ്‌കൂളുകളുടെ ഇത്തരത്തിലുള്ള ദയനീയാവസ്ഥയ്ക്ക് കാരണമെന്നും കോടതി പറഞ്ഞു.