ദൈവമേ!!! ഇങ്ങനേയും ജീവികളോ?

single-img
19 August 2015

ഈ പ്രപഞ്ചം വളരെ വിചിത്രവും അത്ഭുതകരവുമാണ്. അതുപോലെ തന്നെയാണ് പ്രപഞ്ചവാസികളും. അസാധാരണമായ ജന്തുജാലങ്ങളെ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഭൂമി. നമ്മൾ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത എത്രയോ ജന്തുകളാണ് ഭൂമിയിൽ ജീവിക്കുന്നത്. അത്തരത്തിലുള്ള വിചിത്രമായ കുറച്ചു ജീവികളെ നമുക്ക് ഒന്നു പരിചയപ്പെടാം. ഭൂമിയിലെ പത്ത് വിചിത്ര ജന്തുക്കൾ….

  1. സിൽക്കീ കോഴികൾ

Silkieഒരിനം കോഴികളാണ് സിൽക്കികൾ. പട്ടു പോലെ തോന്നിക്കുന്ന മൃതുവായ രോമത്താൽ ഇവയുടെ ശരീരം മൂടപ്പെട്ടിരിക്കുന്നു. അതിനാലാണ് ഇവയെ ‘സിൽക്കി’ എന്ന് വിളിക്കുന്നത്. സാധാരണ കോഴികളെ അപേക്ഷിച്ച് ഇവയ്ക്ക് ഒരു കാലിൽ അഞ്ച് വിരലുകൾ ഉണ്ട്. കൂടാതെ കറുപ്പ്, തവിട്ട്, തുടങ്ങി ധാരാളം നിറങ്ങളിൽ ഇവ കാണപ്പെടുന്നു.

  1. പറക്കും സുൻടാ ലേമൂറുകൾ

 

CYNOCEPHALUS VARIEGATUSമാഡഗാസ്ക്കർ ദ്വീപുകളിൽ കാണപ്പെടുന്ന കുരങ്ങുകളോട് സാമ്യമുള്ള ജീവികളാണ് ലെമൂറുകൾ. തെക്ക്കിഴക്കൻ ഏഷ്യൻ വനങ്ങളിൽ കാണപ്പെടുന്ന സുൻടാ ലേമൂറുകൾക്ക് പറക്കും ലേമൂറുകൾ എന്നും വിളിപ്പേരുണ്ട്. എന്നാൽ ഇവ പക്ഷികളെ പോലൊന്നും പറക്കില്ല. മരങ്ങളിൽ ജീവിക്കുന്നവരാണ് ഇവർ. ഒരു മരത്തിൽ നിന്നും മറ്റു മരങ്ങളിലേക്ക് ചാടുമ്പോൾ കാലുകൾ വിടർത്തി കുറച്ചു സമയം വയുവിൽ സംതുലിതമായ നിൽക്കാറുണ്ട്. അതിനാലാണ് ഇവയെ പറക്കുന്ന ലേമൂറുകൾ എന്ന് വിളിക്കുന്നത്.

രാത്രികാലങ്ങളിലാണ് ഭക്ഷണത്തിനായി ഇറങ്ങുന്നത്. ഇലകൾ, പാഴവർഗ്ഗങ്ങൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങൾ.

  1. ധോലെ

Dholeധോലെ അധവ ഏഷ്യന്‍ കാട്ടുപട്ടി. ഇന്ത്യൻ കാട്ടുപട്ടിയെന്നും ഇവയ്ക്ക് പേരുണ്ട്. തെക്ക്കിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം കാട്ടുപട്ടികളാണിവർ. കൂട്ടത്തോടെ ജീവിക്കുന്ന ഇവര്‍, ചിലപ്പോല്‍ ഇരയെ വേട്ടയാടുന്നതിനായി ചെറിയ കൂട്ടങ്ങളായി പോകാറുണ്ട്. വേട്ടയാടി ഭക്ഷിക്കുന്നതാണ് ഇവർക്കിഷ്ടം. ഇരയെ പിന്തുടർന്ന് അവശരാക്കി പിടികൂടി, കൊല്ലുന്നതിന് മുൻപ് തന്നെ ഇവർ ഇരയെ ഭക്ഷിച്ച് തുടങ്ങും. എത്ര വലിയ ജീവികളെ വരെ വേട്ടയാടാൻ കെൽപ്പുള്ളതാണ് ധോലെ കൂട്ടം. കാട്ടുപോത്ത്, വരയാടുകൾ ചിലപ്പോൾ കടുവകളെ വരെ ഇവർ കൂട്ടത്തോടെ വേട്ടയാടി പിടിക്കാറുണ്ട്.

  1. മാർക്കോർ

Markhorഅഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, കശ്മീർ, താജികിസ്ഥാൻ, ഉസ്ബകിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്ന ഒരിനം കാട്ടാടുകളാണ് മാർക്കോർ. പാകിസ്ഥാന്റെ ദേശീയ മൃഗമാണ് മാർക്കോർ. ഇന്ന് ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജന്തുക്കളുടെ പട്ടികയിലുള്ള മാർക്കോറിന്റെ ആകെയുള്ള അംഗസംഖ്യ 2500ൽ താഴെ മാത്രമാണ്. നാടോടിക്കഥകളില്‍ മാർക്കോർ പാമ്പിനെവരെ വേട്ടയാടി പിടിക്കാന്‍ കഴിവുള്ള ജീവിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

  1. സ്നബ്-നോസ്ഡ്(ചെറിയ മൂക്ക്‌) കുരങ്ങന്‍

Snub-nosed-Monkeyഉരുണ്ട മുഖത്ത് കുറ്റിപോലെ നിൽക്കുന്ന മൂക്കുകൾ ഉള്ളത്കോണ്ടാണ് ഇവയെ സ്നബ്-നോസ്ഡ് എന്ന് അറിയപ്പെടുന്നത്. ഏഷ്യയിലെ പല ഭാഗങ്ങളിൽ ഇവയെ കാണപ്പെടുന്നു. പല നിറങ്ങളിലുള്ള നീണ്ട രോമങ്ങളാണ് ഇവയ്ക്ക്. അത് കൂടുതലായും തോൾ ഭാഗത്തും പുറകു ഭാഗത്തും ആകുന്നു. 51 മുതൽ 83 സെന്റീമീറ്റർ നീളം വരെ ഇവ വളരാറുണ്ട്. ഇവയുടെ വാലുകൾ ഇവരെക്കാളും വലുതാണ്. വാലുകൾക്ക് 55 മുതൽ 97 സെന്റീമീറ്റർ വരെ നീളം വെക്കാറുണ്ട്.

  1. റാക്കൂൺ ഡോഗ്

Japanese-Raccoon-Dogറാക്കൂൺ ഡോഗ്, തനൂക്കി എന്നോക്കെ വിളിക്കുന്ന ഈ കാട്ടുപട്ടികൾ കിഴക്കൻ ഏഷ്യ ഭാഗങ്ങളിൽ കാണപ്പെടുന്നു. നിക്റ്റെറിയുറ്റേസ് എന്ന കാട്ടുപട്ടികളുടെ വര്‍ഗ്ഗത്തില്‍പെട്ട അവസാന കണ്ണികളായ ഇവർ നല്ല മരംകയറ്റകാർ കൂടിയാണ്.

  1. മാന്ന്ഡ് ചെന്നായ്

Maned-Wolfതെക്കേ അമേരിക്കയിൽ നായ വർഗ്ഗത്തിൽ പെട്ടവരിൽ എറ്റവും വലുതാണ് മാന്ന്ഡ് ചെന്നായ്. പെട്ടന്ന് ഇവയെ കണ്ടാൽ മാനിന്റെയും പട്ടിയുടെയും സംഗര ഇനമാണെന്ന് തോന്നിപൊവും. മാനിന് സമാനമായ രൊമങ്ങളും നീളമുള്ള ചടച്ച കാലുകളും ഇവയെ കാണാൻ മനോഹരമാക്കുന്നു. പുൽമേടുകൾ പോലുള്ള തുറന്ന പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. തെക്കേ അമേരിക്കൻ ഭൂകണ്ടത്തിൽ ഉടനീളം ഇവയെ സുലഭമായി കണ്ടുവരുന്നു.

  1. ഗരെനുക്ക്

Gerenuk വാല്ലേഴ്സ് ഗസ്സേൽ എന്നും പേരുള്ളയിവർ മാനിന്റെ വർഗ്ഗത്തിൽ പെടുന്നു. നീളമുള്ള കഴുത്താണ് ഇവയുടെ പ്രത്യേകത. ശരീരത്തെക്കാൾ വളരെ ചെരുതാണ് ഇവയുടെ തല. എന്നാൽ കാണ്ണുകളും ചെവികളും വളരെ നീണ്ടതുമാണ്. കിഴക്കേ ആഫ്രിക്കയിൽ കണ്ടുവരുന്ന ഗരെനുക്കുകൾ പൊതുവെ വസിക്കുന്നത് കുറ്റിച്ചെടികളും മുൾപടർപ്പുകളും ധാരാളമായി ലഭിക്കുന്ന സ്ഥലങ്ങളിലാകുന്നു.

  1. ആമസോൺ റോയൽ ഫ്ലൈകാച്ചെർ

Amazonian-Royal-Flycatcherആമസോൺ നദീ തീരത്തെ വനങ്ങളിൽ കണ്ടുവരുന്ന ഒരിനം പക്ഷി. പ്രാണികളും മറ്റുമണ് ഇഷ്ടഭക്ഷണം. ആറര ഇഞ്ച് നീളം മാത്രമുള്ള ഇവയുടെ തലയിൽ കിരീടംപോലെ നിൽകുന്ന തൂവലുകൾ വളരെ മനോഹരമാണ്.

  1. സീബ്രാ ഡ്യൂക്കർ

Zebra-Duikerഐവറി കോസ്റ്റിലും ആഫ്രിക്കയിലെ മറ്റു ചില ഭാഗങ്ങളിലുമായി കണ്ടുവരുന്ന ഒരിനം മാനുകളാണിവ. ചുവപ്പും കാപ്പിപ്പൊടി നിറവും കലർന്ന ശരീരത്തിൽ സീബ്രായുടെത് പോലുള്ള വരകൾ ഇവയ്ക്കുണ്ട്. 90 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ ഉയരവും 20 കിലോഗ്രാം വരെ തൂക്കവും ഇവയ്ക്ക് വെയ്ക്കാറുണ്ട്. ആൺ ഡ്യൂക്കറുകൾക്ക് 4.5 സെന്റീമീറ്റർ വരെ ഉയരമുള്ള കൊമ്പുകൾ ഉണ്ടാവാറുണ്ട്. എന്നാൽ പെൺ ഡ്യൂക്കറുകളുടെ കൊമ്പുകൾക്ക് ഇതിന്റെ പകുതി ഉയരമെ വയ്ക്കറുള്ളൂ. താഴ്ന്ന മഴക്കാട് പ്രദേശങ്ങളിൽ ജീവിക്കുന്ന് ഇവർ വൃക്ഷങ്ങളുടെ ഇലകളും കായ്കളുമാണ് ഭക്ഷിക്കുന്നത്.