മലയാളത്തിലും ‘അക്കാപ്പെല്ല’ തരംഗം സൃഷ്ടിച്ച് സൗമ്യ സനാതനൻ.

single-img
19 August 2015

screen-13.23.32[19.08.2015]സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ ശരീരംകൊണ്ട് ചെയ്യുന്ന സംഗീതം, ‘അക്കാപ്പെല്ല’.  ശരീരഭാഗങ്ങൾ ഉപയോഗിച്ച് വാദ്യോപകരണത്തിലേത് പോലെ വിവിധ തരത്തിലുള്ള ശബ്ദം രൂപപ്പെടുത്തുന്നു. ഇത് മിമിക്രിക്കാരും ചെയ്യുന്നതല്ലെ? എന്ന ചോദ്യം വരാം. എന്നാൽ ഇത് അങ്ങനെയല്ല. ഒരാൾ തന്നെ പാടുകയും അതിന്റെ പശ്ചാത്തല സംഗീതം അയാളുടെ ശരീരഭാഗങ്ങൾ കൊണ്ട് ചെയ്യുന്നതുമാണ് ‘അക്കാപ്പെല്ല’.

ഇറാനിയൻ ഗായകനായ അലാവെർദീയുടെ അക്കാപ്പെല്ലാ ഗാനങ്ങൾ യൂടൂബിലൂടെയും മറ്റും നമ്മുക്ക് സുപരിചിതമാണ്. മലയാളത്തിൽ ഇങ്ങനെയൊരു പരീക്ഷണം ആദ്യമായി നടത്തുന്നത് സൗമ്യ സനാതനനാണ്. “തുമ്പപ്പൂ കാറ്റിൽ” എന്ന ഹിറ്റ് പാട്ടിന്റെ അക്കാപ്പെല്ല ഗാനം വളരെ ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ ഈ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങിയ ഗായിക പ്രീതയുമായി ചേർന്നുള്ള അക്കാപ്പെല്ല ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

11825186_800935706672372_975481680274978167_nജനിച്ചതും വളർന്നതുമെല്ലാം മസ്ക്കറ്റിൽ ആണെങ്കിലും ഇപ്പോൾ തിരുവനന്തപുരത്ത് സെറ്റിൽ ആയിരിക്കുകയാണ് സൗമ്യ. ചെറുപ്പം മുതൽക്കേ സംഗീതം അഭ്യസിച്ചിട്ടുള്ള സൗമ്യ തബലയിലും പ്രഗൽഭ്യയാണ്. സായ്വർ തിരുമേനി, ചതുരംഗം എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. കൂടാതെ സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തയാണ് സൗമ്യ. തന്റെ ഉള്ളിലെ സംഗീതം വളർത്തുന്നതിനായി കുടുംബവും കൂട്ടുകാരും എന്നും സൗമ്യയുടെ ഒപ്പം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള പരിപൂർണ്ണ പിന്തുണയാണ് ഇപ്പോഴും സംഗീതത്തെ ജീവിതത്തോടൊപ്പം കൊണ്ട്പോകാൻ ഒരമ്മ കൂടിയായ സൗമ്യയ്ക്ക് സാധിക്കുന്നത്.

അലാവെർദീയുടെ അക്കാപ്പെല്ലാ ഗാനങ്ങളാണ് സൗമ്യക്ക് പ്രചോദനമായത്. ഒരുപാട് നല്ല ഗാനങ്ങൾ ഉള്ള മലയാളത്തിൽ ഇങ്ങനെയൊരു സംഭവം ചെയ്യണമെന്ന് തോന്നിയത് അങ്ങനെയാണ്. ഇതിനോടകം തന്നെ സൗമ്യയുടെ അക്കാപ്പെല്ലാ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഹിറ്റായി കഴിഞ്ഞു.

ഇപ്പോൾ റിലീസിനൊരുങ്ങുന്ന ഒരു പുതിയ ചിത്രത്തിലും സൗമ്യ പാടിയിട്ടുണ്ട്. കൂടാതെ ദൂരദർശൻ ആകാശവാണി തുടങ്ങിയവയിലെ ചില പരിപാടികൾക്ക് പാടുകയും സംഗീതം നിർവഹിക്കുകയും ചെയ്യുന്നു. ഭാവിയിൽ അനവധി അക്കാപ്പെല്ല ഗാനങ്ങളുമായി വരണമെന്നും സൗമ്യ ആഗ്രഹിക്കുന്നു.

 

[mom_video type=”youtube” id=”aPVsj3G0TYU”]

 

[mom_video type=”youtube” id=”282KaIKeqKA”]