ആൾട്ടൊ 800 ഓണം എഡിഷൻ വിപണിയിൽ

single-img
19 August 2015

Maruti-Alto-800-Onam-Limited-Edition-Rear-Qtrമാരുതി സുസുക്കി അവരുടെ മോഡലായ ആൾട്ടോ 800 ന്റെ ഓണം എഡിഷൻ വിപണിയിൽ എത്തിച്ചു. ചിങ്ങം ഒന്നിനായിരുന്നു പുറത്തിറക്കിയത്.

ഓണം എഡിഷൻ ആൾട്ടോ 800ൽ പതിനഞ്ച് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഇറക്കിയിരുക്കുന്നത്. സ്പീകറുകളോടുകൂടിയ മ്യൂസിക്ക് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസേർസ്, പുതിയ മാതൃകയിലുള്ള സീറ്റ് കവറുകൾ, ചിത്രത്തുന്നലോടുകൂടിയ കുഷ്യനുകൾ, ഓണം ഗ്രഫിക്സ് തുടങ്ങിയവയാണ് പുതിയ ഫീച്ചേഴ്സ്. ആൾട്ടോ 800ന്റെ എക്സ്-ഷോറൂം വിലയുടെ കൂടെ 17,350 രൂപ കൂട്ടിയാണ് ഓണം എഡിഷൻ വന്നിരിക്കുന്നത്.

എന്നാൽ വാഹനത്തിന് സാങ്കേതികമായ മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. ആൾട്ടോ 800ലുള്ള അതേ 796cc മൂന്ന് സിലണ്ടർ എൻജിൻ തന്നെയാണ് ഓണം എഡിഷനിലും വരുന്നത് എന്ന് മാരുതി വൃത്തങ്ങൾ അറിയിച്ചു..