അഭിനയത്തിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച പറവൂർ ഭരതൻ

single-img
19 August 2015

 

paravoorരക്തബന്ധം എന്ന സിനിമയിലൂടെ മുഖം കാണിച്ച് തുടർന്ന് ആയിരത്തോളം വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിച്ച ബഹുമുഖ നടനാണ് പറവൂർ ഭരതൻ. വില്ലൻ, സ്വഭാവ നടൻ, ഹാസ്യതാരം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ തലത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, 60 വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിനൊടുവിലാണ് വിടവാങ്ങിയത്.

[mom_video type=”youtube” id=”X7PnfebIwtU “]

പറവൂർ വാവക്കാട് ജനിച്ച ഭരതൻ നാടകത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പഠിക്കുന്ന കാലത്ത് കലാരംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച ഭരതനെ പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദനാണ് നാടക രംഗത്തെത്തിച്ചത്. 1951-ൽ രക്തബന്ധം എന്ന ചിത്രതിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1961-ൽ കറുത്ത കൈ എന്ന സിനിമയിലെ മുഴുനീള വില്ലൻ വേഷമാണ് ഭരതന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവ്. ആ സിനിമയിലെ പഞ്ചവർണ തത്തപോലെ എന്നു തുടങ്ങുന്ന ഗാനം പാടി അഭിനയിച്ച ഭരതൻ ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

[mom_video type=”youtube” id=”nul-dnnaTOo “]

പഴയ നസീർ ചിത്രങ്ങളിൽ കൊമ്പൻ മീശ പിരിച്ച ഭരതന്റെ വില്ലൻ വേഷം ഒരവിഭാജ്യ ഘടകമായിരുന്നു. പിന്നീട് സഹായി, കാര്യസ്ഥൻ റോളുകളിലായിരുന്നു തിളങ്ങിയത്. 80 കളുടെ അവസാനത്തോടുകൂടി ഭരതനു കോമഡിയിൽ പൊതിഞ്ഞ ഒരു രണ്ടാം വരവുണ്ടായി. അതിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ചില റോളുകൾ ഉണ്ടായിരുന്നു. അതിൽ ആദ്യം ഓർക്കുക മഴവിൽ കാവടിയിലെ ‘മീശ വാസുവും’ പിന്നെ വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനുമാണ്. മേലേപറമ്പിൽ ആൺവീട്ടിലെ കാര്യസ്ഥൻ കഥാപാത്രം ഒരിക്കലും മായാത്ത ചിരി സമ്മാനിച്ച കഥാപാത്രമായിരുന്നു. അന്നുമുതൽ ഭരതന് കൈ നിറയെ ചിത്രങ്ങളായിരുന്നു.

[mom_video type=”youtube” id=”eTmepZdV2TQ “]

1990-ൽ മലയാള സിനിമകളിൽ ഭരതന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. പതിനഞ്ചോളം ചിത്രങ്ങളായിരുന്നു അദ്ദേഹം ആ വർഷം അഭിനയിച്ചത്. പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ഭരതൻ, ബാലചന്ദ്രമേനോൻ, രാജസേനൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ട്. ആൾത്താര, സ്കൂൾ മാസ്റ്റർ, ഗോഡ്ഫാദർ, കുറുക്കന്റെ കല്ല്യാണം, പട്ടണപ്രവേശം, തലയണമന്ത്രം, മഴവിൽ കാവടി, റസ്റ്റ് ഹൗസ്, അരമന വീടും അഞ്ഞൂറേക്കറും, ഗോഡ്ഫാദർ ഇൻ ഹരിഹർ നഗർ, ഡോ.പശുപതി, പഞ്ചവടി, പെരുവണ്ണാപുരത്തെ ഗജകേസരി യോഗം, മാനത്തെ കൊട്ടാരം, ഹിസ്ഹൈനസ് അബ്ദുള്ള തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. 2004-ൽ ഇറങ്ങിയ ചങ്ങാതിപൂച്ചയാണ് അവസാനനത്തെ സിനിമ. പരേതന്റെ വിലാപം എന്ന ടെലിഫിലിമാണ് അവസാനമായി അഭിനയിച്ചത്. അദ്ദേഹം അഭിനയിച്ച ചെമ്മീൻ എന്ന ചിത്രത്തിന്റെ അൻപത് വർഷം പിന്നിടുന്ന ദിവസമാണ് ഭരതന്റെ അന്ത്യമെന്നത് യാദൃശ്ചികം.

[mom_video type=”youtube” id=”ugnPgrbk9EI”]