13.4 മെഗാ വാട്ട് ശേഷിയുള്ള ജപ്പാനിലെ ഫ്‌ളോട്ടിംഗ് സൗരോര്‍ജ്ജ പദ്ധതിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സൗരോര്‍ജ്ജ പദ്ധതി നമ്മുടെ കേരളത്തില്‍

single-img
19 August 2015

kallada.JPG.image.784.410വര്‍ഷങ്ങള്‍ നീണ്ട ചെളിയെടുപ്പും മണലൂറ്റും മൂലം ചതുപ്പുനിലമായി മാറിയ പടിഞ്ഞാറേ കല്ലടയില്‍ ഇനി വിരിയുന്നത് സോളാര്‍ വസന്തം. സംസ്ഥാനത്തിന്റെ രൂക്ഷമായ വൈദ്യുതി രപതിസന്ധിക്ക് പരിഹാരമെന്നവണ്ണം പ്രതാപം നശിച്ച പഴയകാല നെല്ലറ ഇന്ന് സൗരോര്‍ജ്ജ പാനലുകള്‍ മാറിലേറ്റുവാങ്ങിക്കിടക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് (ഒഴുകിനടക്കുന്ന) സൗരോര്‍ജ്ജ പ്ലാന്‍ായി പടിഞ്ഞാറേ കല്ലട മാറും.

50 മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പാടത്ത് സ്ഥാപിക്കാനുള്ള നടപടികള്‍ വസാന ഘട്ടത്തിലാണ്. ഇത് നിലവില്‍ വരുന്നതോടെ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായ 13.4 മെഗാ വാട്ട് ശേഷിയുള്ള ജപ്പാനിലെ ഫ്‌ളോട്ടിങ് സൗരോര്‍ജ പദ്ധതിയുടെ റിക്കോര്‍ഡ് പഴങ്കഥയാകും. ഇന്ത്യയില്‍ പശ്ചിമ ബംഗാളില്‍ ഫ്‌ലോട്ടിങ് സൗരോര്‍ജ പദ്ധതിയുണ്ടെങ്കിലും അതിന്റെ ശേഷി വെറും 10 കിലോ വാട്ട് മാത്രമാണ്.

ശാസ്താംകോട്ട കായലിനും കല്ലടയാറിനും നടുവി ഈ പ്രദേശം ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്തിരുന്ന പ്രദേശമായിരുന്നു. ഇടിയാട്ടുപുറം, ചക്കുളം ചേരുവഴി, നല്ലുംപുറം, മേപ്പാടം പാടശേഖരങ്ങളാണ് ഇവിടുണ്ടായിരുന്നത്. പക്ഷേ 1998 മുതല്‍ മൂന്നു വര്‍ഷം മുന്‍പുവരെയുണ്ടായിരുന്ന അനിയന്ത്രിതമായ മണലൂറ്റും ചെളി വാരലുമാണ് ഈ പ്രദേശത്തെ ചതുപ്പുനിലത്തിലേക്ക് തള്ളിയിട്ടത്.