കനികാ കപൂർ ഏഷ്യാ ഭൂഖണ്ഡത്തിന്റെ സൗന്ദര്യ റാണി.

single-img
19 August 2015

11880504_1188416417850759_6870545412998153860_nഏഷ്യന്‍ സൗന്ദര്യ മത്സരത്തില്‍ ഇന്ത്യന്‍ സൗന്ദര്യത്തില്‍ തിളങ്ങിയ കനികാ കപൂറിന് കിരീടം. ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന മിസ് ഏഷ്യ സൗന്ദര്യ മത്സരത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണു കനികാ കപൂര്‍ ഏഷ്യയുടെ സൗന്ദര്യ റാണിയായത്. ഫിലിപ്പീൻസിൽ നിന്നുള്ള ആൽഫെ മാരി നതാനി ദാഗെഉ ഫസ്റ്റ് റണ്ണറപ്പ് കിരീടവും അസർബെയ്‌ജാനെ പ്രതിനിധീകരിച്ച ജെയ്‌ല ഗുലിയേവ സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി.

ഡല്‍ഹി സ്വദേശിനിയായ കനികാ കപൂര്‍ മിസ് ക്വീന്‍ ഓഫ് ഇന്ത്യ ജേതാവായിരുന്നു. നാഷനല്‍ കോസ്റ്റ്യൂം, ബ്ലാക് കോക്ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലാണു മത്സരം നടന്നത്. മിസ് ഏഷ്യയ്ക്ക് അഞ്ചു ലക്ഷം രൂപയാണു സമ്മാനം. ഫസ്റ്റ് റണ്ണറപ്പിനു രണ്ടു ലക്ഷം രൂപയും സെക്കന്‍ഡ് റണ്ണറപ്പിനു ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.

ബസ്റ്റ് നാഷനൽ കോസ്റ്റ്യൂം, മിസ് ബ്യൂട്ടിഫുൾ െഹയർ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഫെയ്സ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജീനിയാലിറ്റി, മിസ് പഴ്സനാലിറ്റി, മിസ് ക്യാറ്റ്‌വോക്ക്, മിസ് പെർഫെക്ട് ടെൻ, മിസ് വ്യൂവേഴ്സ് ചോയിസ്, മിസ് ഫൊട്ടോജെനിക് തുടങ്ങിയ കിരീടങ്ങളും വിതരണം ചെയ്തു.