നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെങ്കില്‍ താന്‍ മുന്‍ കൈയ്യെടുത്ത് വിവാഹം നടത്തിക്കൊടുക്കുമെന്ന് ചിമ്പു

single-img
19 August 2015

simbuനയന്‍താരയും സംവിധായകനായ വിഘ്‌നേശ് ശിവയും തമ്മില്‍ പ്രണയത്തിലാണെങ്കില്‍ അവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ താന്‍ ഒരുക്കമാണെന്ന് ചിമ്പു. തന്റെ പുതിയ ചിത്രം വാലുവിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുയായിരുന്നു ചിമ്പു.

‘നയന്‍താരയും വിഘ്‌നേശും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ല. ഈ പ്രണയം സത്യമാണെങ്കില്‍ ഒരു വെല്‍വിഷര്‍ എന്ന നിലയ്ക്ക് ആ വിവാഹം നടത്തിക്കൊടുക്കാന്‍ തനിക്ക് അതിയായ സന്തോഷമുണ്ട്.’

നയന്‍താരയും സംവിധായകനായ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഏറെ നാളായി ഗോസിപ്പുകള്‍ കേട്ട് തുടങ്ങിയിട്ട്. ആദ്യമായാണ് നയന്‍താരയുടെ മുന്‍ കാമുകന്‍ കൂടിയായ ചിമ്പു ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിമ്പുവിന്റെ വാലു ഇപ്പോള്‍ റിലീസായിരിക്കുന്നത്.