ബാർ കോഴ; മാണിക്കെതിരെ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് വിജിലന്‍സ്

single-img
19 August 2015

km-mani.jpg.image_.784.410തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി മാണിക്കെതിരെ ശാസ്ത്രീയമായ തെളിവുകൾ. വസ്തുതാ വിവര റിപ്പോര്‍ട്ടിലെ തെളിവുകളെ കുറിച്ച് വിജിലൻസാണ് വ്യക്തമാക്കിയിരിക്കുന്നത്. കോഴ കൈമാറിയെന്ന് ആരോപിക്കുന്ന ദിവസം മാണി ബാറുടമകളെ വിളിച്ചതിന് തെളിവുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി.

കോഴ കൈമാറിയ ദിവസം മാണിയും ബാറുടമകളും ഒരേ ടവറിന് കീഴിലായിരുന്നു. മാണിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സിബിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ബാറുടമ കൃഷ്ണദാസിനെ വിളിച്ചതിനുള്ള തെളിവ് ഉണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. ഇടപാട് ദിവസം ബാറുടമകള്‍ പണം പിന്‍വലിച്ചതിനും തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്കെതിരായ ആരോപണങ്ങൾ വൈരാഗ്യമൂലമാണെന്നാണ് ബിജുരമേശ് ആരോപണം ഉന്നയിക്കുന്നതെന്ന് മാണി മൊഴി നൽകിയിരുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിച്ചതും ബാർ പൂട്ടി‍യതിലുമുള്ള വൈരാഗ്യവുമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും മാണി ആരോപിച്ചിരുന്നു. ബാറുടമകളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളെ അറിയില്ലെന്നം മാണി മൊഴിയിൽ വ്യക്തമാക്കിയിരുന്നു.