ഒരു പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുക അസാധ്യം- മുലായം സിങ് യാദവ്

single-img
19 August 2015

MULAYAM_SINGH_7773fലക്‌നൗ: ഒരു പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുക അസാധ്യമെന്ന മുലായം സിങ് യാദവിന്റെ പ്രസ്താവന വിവാദമാകുന്നു.  ലക്‌നൗവില്‍ നടന്ന ഔദ്യോഗിക പരിപാടിക്കിടെയായിരുന്നു മുലായത്തിന്റെ പ്രസ്താവന. ബലാത്സംഗവുമായി ബന്ധപ്പെട്ട് നിരവധി കളളപരാതികള്‍ വരാറുണ്ട്.

ഒരാളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും അത് നാലുപേരായാണ് ചിത്രീകരിക്കപ്പെടുന്നത്. ബദോനിലും സംഭവിച്ചത് എന്തുകൊണ്ട് ഇതു തന്നെയായിക്കൂടാ? കേസ് അന്വേഷിച്ച സിബിഐ സംഘം പറഞ്ഞതും അത് തെറ്റായ പരാതിയാണെന്നായിരുന്നു.

ബദോന്‍ ഗ്രാമത്തിലെ രണ്ടു പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്നു കെട്ടിതൂക്കി എന്നായിരുന്നു കേസ്. ഉത്തര്‍പ്രദേശിനെതിരേ ആരോ തെറ്റായ പ്രചാരണം നടത്തുന്നതാവാം. ഒരു കളളം നൂറു തവണ പറഞ്ഞാല്‍ അത് സത്യമാകുന്നതാണ് പതിവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളായാല്‍ ചില തെറ്റുകളൊക്കെ സംഭവിക്കുമെന്ന മുലായത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.