പാക്കിസ്ഥാന് മറുപടി കൊടുക്കാന്‍ ഹിന്ദുക്കള്‍ മനുഷ്യ ബോംബാകണമെന്ന് ശിവസേന

single-img
19 August 2015

shivaമുംബൈ: പാക്കിസ്ഥാന് മറുപടി കൊടുക്കാന്‍ ഹിന്ദുക്കള്‍ മനുഷ്യ ബോംബാകണമെന്ന് ശിവസേന. താക്കറേയെ തീവ്രവാദിയായി ചിത്രീകരിച്ച ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന സാംനയില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് ഈ അഭിപ്രായം നടത്തിയത്. സംഘടനയുടെ സ്ഥാപക നേതാവായ ബാല്‍ താക്കറേയുടെ ആശയത്തെ ശിവസേന പിന്തുണക്കുന്നുമുണ്ട്.

രാജ്യത്ത് ഹിന്ദുക്കളെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം എന്ന ആശയമായിരുന്നു താക്കറേയുടേത്. ഇത് രാജ്യതാല്പര്യം മുന്‍ നിര്‍ത്തിയായിരുന്നുവെന്നും ശിവസേന പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് രാജ്യത്ത് അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണം. അവന്റെ ശബ്ദം സിംഹ ഗര്‍ജ്ജനം പോലെ മാറ്റൊലി കൊള്ളണം. പാക്കിസ്ഥാന് മറുപടി കൊടുക്കാന്‍ ഹിന്ദുക്കള്‍ മനുഷ്യ ബോംബാകണം. പാക്കിസ്ഥാനെ ആക്രമിക്കണം എഡിറ്റോറിയല്‍ പറയുന്നു.

ബാല്‍ താക്കറേയ്‌ക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ച മാസികക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മുംബൈയിലെ നരിമാന്‍ പോയിന്റില്‍ സംഘടിച്ചായിരുന്നു പ്രതിഷേധം.