തന്റെ ടീമിലെ ചില കളിക്കാര്‍ ഒത്തുകളിച്ചതായി പ്രീതി സിന്റ ബിസിസിഐയോട് പറഞ്ഞതായി റിപ്പോര്‍ട്ട്

single-img
19 August 2015

prety-zintaതന്റെ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിലെ ചില കളിക്കാര്‍ ഒത്തുകളിയില്‍ പങ്കുള്ളതായി നടി പ്രീതി സിന്റ ബിസിസിഐ അധികൃതരോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.  ഒരു മീറ്റിങ്ങിനിടെയാണ് പ്രീതി ഇക്കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഓഗസ്റ്റ് എട്ടിനായിരുന്നു ഐപിഎല്‍ ഉടമകളെയും അധികൃതരുടെയും യോഗം നടന്നത്. വളരെ അടുത്ത കേന്ദ്രങ്ങളില്‍ ഇത്തരം കളളക്കളികള്‍ കണ്ടിട്ടുണ്ട്. അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും പ്രീതി പറഞ്ഞു. എന്നാല്‍ തെളിവുകളൊന്നും നല്‍കാന്‍ താരം തയാറായില്ല. തന്റെ ടീം കളിച്ച ചില കളികള്‍ മുന്‍ധാരണ പ്രകാരമായിരുന്നുവെന്നു തോന്നിയിരുന്നതായും താരം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ഇക്കാര്യം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പറഞ്ഞു പ്രീതി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് പ്രീതി ഇക്കാര്യം പറഞ്ഞത്. സത്യം എന്താണെന്ന് അന്വേഷിക്കാതെയാണ് ഈ പ്രചരണമെന്നും പ്രീതി ട്വിറ്ററിലൂടെ അറിയിച്ചു.