ഹൃതിക് റോഷനൊപ്പം റൊമാന്റിക് ഡിന്നര്‍; വാഗ്ദാനം പാലിക്കാത്ത കൊക്ക കോള കമ്പനിക്കെതിരെ കോടതി നോട്ടീസ്

single-img
19 August 2015

hrithik-colaവാഗ്ദാനം പാലിക്കാത്ത കൊക്ക കോള കമ്പനിക്കെതിരെ കേസ്. ഹൃതിക് റോഷനൊപ്പം റൊമാന്റിക് ഡിന്നര്‍ നല്‍കാമെന്ന വാഗ്ദാനം കോള കമ്പനി പാലിച്ചില്ലെന്ന യുവതിയുടെ പരാതിയിലാണ് ഛണ്ഡീഗഡ് കോടതി കമ്പനിക്ക് നോട്ടീസ് അയച്ചു. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് നോട്ടീസ്. 2000ത്തില്‍ കോള നടത്തിയ മത്സരത്തിലെ വിജയിയായ പാഞ്ച്കുള സ്വദേശിനിയാണ് പരാതി നല്‍കിയത്. വാക്ക് പാലിക്കാത്ത കോള കമ്പനി നഷ്ടപരിഹാരമായ 2.5 കോടി നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതിയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് 12 വര്‍ഷം പഴക്കമുള്ള കേസിലെ കോടതി ഫീസായ 2.43 ലക്ഷം അടക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു. 2000ത്തില്‍ കൊക്ക കോള നടത്തിയ മത്സരത്തില്‍ യുവതി വിജയിയായത്. കോള ബോട്ടിലിന്റെ മുകളിലാണ് സമ്മാനമുണ്ടായിരുന്നത്. യുവതി വാങ്ങിയ കോളയുടെ ബോട്ടിലിന്റെ മുകളില്‍ അഞ്ച് ലക്ഷമായിരുന്നു സമ്മാനം.

ഒപ്പം ഹൃതിക് റോഷനുമൊത്തുള്ള റൊമാന്റിക് ഡിന്നറും.  എന്നാല്‍ പണം വേണ്ടെന്ന നിലപാടിലായിരുന്നു യുവതി. ഇതേസമയം സ്വപ്‌ന ഡിന്നര്‍ വാഗ്ദാനം പാലിക്കാന്‍ കോള കമ്പനി തയ്യാറായില്ല. ഇതേതുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഹൃതിക്കുമൊത്തുള്ള ഡിന്നര്‍ കാര്യം എപ്പോഴും ചോദിക്കുമായിരുന്നുവെന്നും കോള കമ്പനി വാഗ്ദാനം പാലിക്കാത്തതു മൂലം താന്‍ നുണച്ചിയാണെന്ന ലേബല്‍ സമൂഹത്തിലുണ്ടായെന്നും കാട്ടിയായിരുന്നു യുവതിയുടെ പരാതി.