പാലുകാച്ചാല്‍ കഴിയാത്ത വീട്ടിന് 9827 രൂപയുടെ വൈദ്യുതിബില്‍; ഇതുവരെ താമസം ആരംഭിക്കാത്ത വീട്ടില്‍ നിലവില്‍ നാല് ബള്‍ബുകള്‍ മാത്രമാണുള്ളത്

single-img
19 August 2015

electricity3തലശ്ശേരി: പുതുതായി നിര്‍മ്മിച്ച ആള്‍ത്താമസമില്ലാത്ത വീട്ടിന് 9827 രൂപയുടെ വൈദ്യുതിബില്‍. നിടുമ്പ്രം ഇല്ലത്ത് പീടികയ്ക്കുസമീപം കേളോത്തുകണ്ടി രാജനാണ് ‘കണ്ണുതള്ളിക്കുന്ന’ വൈദ്യുതിബില്‍ ലഭിച്ചത്. ചൊക്ലി വൈദ്യുതി ഓഫീസ് പരിധിയില്‍ വരുന്ന വീടിന് ജൂണ്‍ 24-നാണ് വൈദ്യുതകണക്ഷന്‍ ലഭിച്ചത്.

ആഗസ്ത് 11-ന് മീറ്റര്‍ റീഡിങ് എടുക്കാന്‍ വന്നപ്പോഴാണ് 9827 രൂപയുടെ ബില്‍ ലഭിച്ചത്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിലവില്‍ നാല് ബള്‍ബുകള്‍ മാത്രമാണുള്ളത്. ഇതുവരെയായി താമസം ആരംഭിക്കാത്ത വീട്ടില്‍ നിലവില്‍ നാല് ബള്‍ബുകള്‍ മാത്രമാണുള്ളത്.