പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അർധരാത്രി അറസ്റ്റ്: അഞ്ച് വിദ്യാർത്ഥികൾ പോലീസ് കസ്റ്റടിയിൽ.

single-img
19 August 2015

ftii-students-arrested_650x400_51439949913പുണെ: പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികളെ പോലീസ് രാത്രി അറസ്റ്റ് ചെയ്തു. വിദ്യാർഥി സമരം തുടരുന്ന പുണെയിലെ ഫിലിം ആന്‍ട് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അർധരാത്രി 1.30ഓടെയാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ ഡെക്കാൻ ജിംഖാന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വൈകി അറസ്റ്റിന് നിർദ്ദേശം കിട്ടിയതിനാലാണ് രാത്രി അറസ്റ്റ് നടത്തിയതെന്ന് പൊലീസ് വിശദീകരണം നൽകി. വിദ്യാർഥികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രണ്ട് പെൺകുട്ടികളടക്കം 17 വിദ്യാർഥികളുടെ പട്ടികയുമായി അർധരാത്രി ക്യാമ്പസിലെത്തിയ പൊലീസ് അഞ്ച് വിദ്യാർഥികളെയാണ് അറസ്റ്റുചെയ്തത്. ബാക്കിയുള്ളവരെ ബുധനാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

17 വിദ്യാര്‍ത്ഥികളുടെ പേരാണ് പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. ഇവര്‍ക്കു പുറമേ മുപ്പതോളം വിദ്യാര്‍ത്ഥികളുടെ പേരുകൾകൂടി പരാധിയിൽ പരാമര്‍ശിക്കുന്നുണ്ട്. എന്നാൽ ഇവരുടെ പേരുകളിലുള്ള ആശയക്കുഴപ്പം കാരണം അറസ്റ്റ് ഉണ്ടായിട്ടില്ല.