പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി സംവിധായക അഞ്ജലി മേനോന്റെ ബ്ലോഗ്

single-img
18 August 2015

images (2)പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി സംവിധായക അഞ്ജലി മേനോന്റെ ബ്ലോഗ്. മോദി ദുബൈയില്‍ എത്തിയതും മലയാളത്തില്‍ പ്രസംഗിച്ചതും തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അഞ്ജലി ബ്ലോഗില്‍ കുറിക്കുന്നു.ഇതോടൊപ്പം അഞ്ജലിയുടെ അച്ഛന്‍ ടി. എം നായര്‍ 1959 കാലഘട്ടത്തില്‍ ദുബൈയില്‍ എത്തുന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അഞ്ജലി ബ്ലോഗില്‍ വിവരിക്കുന്നു. പിതാവ് ടി.എം നായരുടെ കാലത്തുനിന്നും ഇന്നത്തെ സമ്പന്നമായ യുഎഇയുടെ മാറ്റം ബ്ലോഗിലൂടെ അഞ്ജലി വിശദീകരിക്കുന്നു. കാലം മാറിയതിനനുസരിച്ച് പ്രവാസികളും മാറിയെന്ന് അഞ്ജലി പറയുന്നു.