സ്കൂൾ കുട്ടികളേയുംകൊണ്ട് മദ്യപിച്ച് വാഹനമോടിച്ച ഓട്ടൊഡ്രൈവർ പിടിയിൽ

single-img
18 August 2015

unnamedതിരുവനന്തപുരം: മദ്യപിച്ച് ലെക്കുകെട്ട് സ്കൂൾ കുട്ടികളുമായി വാഹനമോടിച്ച ഓട്ടൊഡ്രൈവർ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ ബിനു (41)വാണ് കഴകൂട്ടം പോലീസിന്റെ പിടിയിലായത്.
കഴകൂട്ടം ഗവണ്മെന്റ് സ്കൂളിലെ ഒൻപത് കൂട്ടികളുമായി അമിതവേഗതയിൽ വരികയായിരുന്നു ഇയാൾ. അപകടകരമായ രീതിയിൽ സഞ്ചരിച്ച ഓട്ടൊ കഴകൂട്ടം ട്രാഫിക്ക് പോലീസിന്റെ കണ്ണിൽപ്പെടുകയും സമീപമുള്ള കഴകൂട്ടം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. നിർത്താതെ പോയ ഓട്ടോറിക്ഷ പോലീസ് പിന്തുടർന്ന് പിടികൂടി. താഴ്ന്ന ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. പരിഭാത്രരായ കുട്ടികളെ പോലീസ് വണ്ടിയിൽ വീടുകളിലെത്തിച്ചു. ഓട്ടൊഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.