അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെയ്പ്പ് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ കരസേനയ്ക്ക് കേന്ദ്രര്‍ക്കാരിന്റെ നിര്‍ദ്ദേശം

single-img
18 August 2015

ceasefiremഅതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെയ്പ്പ് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ കരസേനയ്ക്ക് കേന്ദ്രര്‍ക്കാരിന്റെ നിര്‍ദ്ദേശം. ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ലംഘനം ഇന്ത്യ ഗൗരവമായി എടുത്ത സഹാചര്യത്തിലാണ് ഉചിതമായ തിരിച്ചടി നല്‍കാന്‍ കരസേനയ്ക്കും ബി.എസ്.എഫിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ പാക് വെടിവെപ്പിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആഗസ്ത് 23ന് നടക്കുന്ന ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള യോഗത്തില്‍ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ഇതേസയമം പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഒമ്പതാം ദിവസമായ ഞായറാഴ്ച രാത്രിയും ജനവാസകേന്ദ്രങ്ങള്‍ക്കുനേരെയും ഇന്ത്യയുടെ മുന്നണി പോസ്റ്റുകള്‍ക്കുനേരെയും പാകിസ്താന്‍ രണ്ടുതവണ ഷെല്ലിങ് നടത്തിയിരുന്നു. എന്നാല്‍ പാക് ആക്രമണത്തിന് കരസേന ശക്തമായ തിരിച്ചടിയാണു നല്‍കിയത്.

ഞായറാഴ്ച പാകിസ്താന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘനത്തിലുള്ള പ്രതിഷേധമറിയിച്ചിരുന്നു. ഇതിനുശേഷവും പാകിസ്താന്‍ ഷെല്ലിങ്ങും വെടിവെപ്പും തുടരുന്നത് ഇന്ത്യ ഗൗരവമായാണു കാണുന്നത്. തിങ്കളാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തിരുന്നു.