തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കളങ്കിതരെ കര്‍ശനമായും ഒഴിവാക്കണമെന്ന് സി.പി.എം തീരുമാനം

single-img
18 August 2015

cpm flag_1

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍ കളങ്കിതരെ ഉള്‍പ്പെടുത്തരുതെന്നു കര്‍ശന നിര്‍ദേശം. എത്ര ഉന്നതസ്ഥാനം വഹിക്കുന്നവരായാലും സമൂഹത്തിന് അനഭിമതരായവരേയോ പാര്‍ട്ടി അച്ചടക്കനടപടി നേരിടുന്ന തരത്തില്‍ പാര്‍ട്ടിക്കു പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവരെന്നു തെളിഞ്ഞവരെയോ സ്ഥാനാര്‍ഥികളാക്കരുതെന്ന തീരുമാനത്തിലാണ് സി.പി.എം.

അതുപോലെ തന്നെ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍നിന്നു മാറിനില്‍ക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇടക്കാലത്ത് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട പ്രതിച്ഛായ വീണെ്ടടുക്കാനായി ഊര്‍ജസ്വലമായ മുഖങ്ങള്‍ തന്നെയായിരിക്കണം സ്ഥാനാര്‍ഥികളായി വരേണെ്ടതെന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന കമ്മിറ്റി. അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്വാധീനിക്കുമെന്നതിനാല്‍ ഈ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.

ജനങ്ങളുടെ താത്പര്യത്തിനും സ്വീകാര്യതയ്്ക്കും അനുസരിച്ചുള്ള സ്ഥാനാര്‍ഥികളെ മാത്രം കണ്ടെത്തിയാല്‍ മതിയെന്നാണ് സംസ്ഥാന സമിതി ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന തീരുമാനം. ജില്ലാ കമ്മിറ്റികളുടെ ശക്തമായ നിയന്ത്രണത്തില്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം. പൊതുസമ്മതരേയും യുവതീ-യുവാക്കളെയും കൂടുതല്‍ മത്സരിപ്പിക്കാനുള്ള നീക്കവും.