തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം നടത്താമെന്ന് സര്‍ക്കാര്‍

single-img
18 August 2015

kerala-high-court

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനകം നടത്താമെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ 86 ദിവസത്തിനകം നടത്താമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

51 ദിവസം കൊണ്ട് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിഭജനം നടത്താന്‍ ആറു മാസം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞു. 2010 ല്‍ 278 വാര്‍ഡുകള്‍ വിഭജിച്ചത് 69 ദിവസം കൊണ്ടാണെന്നും ഇത്തവണ വിഭജിക്കുന്നത് 204 പഞ്ചായത്തുകള്‍ മാത്രമെന്നും സര്‍ക്കാര്‍ തങ്ങളുടെ വാദമായി അവണതരിപ്പിച്ചു.