വിദേശ വനിതയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെതിരെ മുംബയ് പൊലീസ് കേസെടുത്തു

single-img
18 August 2015

1439911231mumbaiപൊതുസ്ഥലത്ത് വിദേശ വനിതയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെതിരെ മുംബയ് പൊലീസ് കേസെടുത്തു. മുംബയ് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അമേരിക്കൻ വംശജയ്ക്കാണ് അപമാനം നേരിടേണ്ടിവന്നത്. യുവാവിന്റെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തിയ അമേരിക്കൻ വനിത ചൊവ്വാഴ്ച അത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ചിത്രം വൈറലായതോടെ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് യുവാവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.