ബീഹാറിനായി കേന്ദ്രസര്‍ക്കാര്‍ വക 1.65ലക്ഷം കോടി

single-img
18 August 2015

Narendra-Modi-Victory

ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി വന്‍ പ്രഖ്യാപനം നടത്തിയത്. ഈ തുക കൂടാതെ നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്കായി 40,000 കോടി രൂപയും കൂടി കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ തുക 1.65 ലക്ഷം കോടി രൂപയായി മാറും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ മോദി പങ്കെടുക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പ് റാലിയിലാണ് വാഗ്ദാനപ്പെരുമഴ അരങ്ങേറിയത്. ബീഹാറിന്റെ മുഖഛാമ മാറ്റുന്നതിനായി 60,000 കോടിയോ 70,000 കോടിയോ 80,000 കോടിയോ മതിയാകില്ലെന്നും അതിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജാണ് പ്രഖ്യാപിക്കുന്നതെന്നുമാണ് മോദി പ്രസംമദ്ധ്യേപറഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ താന്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ 50,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാനത്തിനായി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കാര്യം മോദി ചൂണ്ടിക്കാട്ടി. ഇതിനുമുന്‍പ് ബിഹാറിലെത്തിയപ്പോള്‍ പദ്ധതി പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്നത് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.