മരിക്കുന്നതിന് മുമ്പ് തീർച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ പത്ത് സ്ഥലങ്ങൾ

single-img
18 August 2015

ലോകം മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകാറില്ല. എന്നാല്‍ ആ ആഗ്രഹത്തിന്റെ പൂർണ്ണമായ സാക്ഷാത്കാരം അസാധ്യമാണ്. ഈ അനന്തമായ ഭൂമിയില്‍ യാത്ര എവിടെ നിന്ന് തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്ന് അറിയാത്തതാണ് അതിനുള്ള കാരണം. എന്നാൽ ലോകസഞ്ചാരം തീര്‍ത്തും സാധിക്കില്ലെങ്കിലും നമ്മുടെ ജീവിത ചക്രത്തിനിടെ തീർച്ചയായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങള്‍ ഇതാ…

1. ഓസ്ട്രേലിയയിലെ വൈറ്റ് ഹെവൻ ബീച്ച്
Whitehaven-Beach_Australia
ഓസ്ട്രേലിയൻ ഭൂകണ്ഡത്തിലുള്ള വൈറ്റ്സണ്ടേ ദ്വീപിലെ വൈറ്റ് ഹെവൻ ബീച്ച്, അതിമനോഹരമായ വെള്ള മണലുകൾ വിരിച്ച ബീച്ചാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണീയത്. പട്ടിയെയും പുകവലിയും നിരോധിച്ചിട്ടുള്ള വൈറ്റ് ഹെവൻ ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ബീച്ചുകളില്‍ ഒന്നാണ്. ഓസ്ട്രേലിയയിലെ എയർലീ ബീച്ച്, ഷൂട്ട് തുറമുഖം  എന്നിവിടങ്ങളിൽ നിന്നും ന്യൂ സീലാൻഡിലെ ഹാമിൽറ്റൺ ദ്വീപിൽ നിന്നും ഇവിടെക്ക് വന്ന് ചേരാവുന്നതാണ്.

2. ഹവായി ദ്വീപിലെ വെസ്റ്റിൻ മൗഇ റിസോർട്ട്
westin-maui-resort-spa
മനോഹരമായ ഇടനാഴിയിൽ കൂടിയുള്ള വെള്ളച്ചാട്ടവും ജലാശയങ്ങളും സന്ദർശകരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു. അത്യപൂർവ്വമായ ദൃശ്യാനുഭവത്താലും അഴകുള്ള നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഹവായി ദ്വീപിന് പകിട്ടേകാനായി കാനാപാലി വൈറ്റ് സാൻട് ബീച്ചും ഇവിടെ സ്ഥിതി ചെയ്യുന്നു.

3. സ്കൈ ദ്വീപിലെ ഫെയറീ പൂൾ-സ്കോട്ട്‌ലൻഡ്
Fairy-Pools-on-the-Isle-of-Skye-Scotland
സ്കോട്ട്ലൻഡിലുള്ള സ്കൈ ദ്വീപിലെ ഫെയറി പൂൾ എന്നു വിളിക്കുന്ന അരുവി തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ബ്ലാക്ക് കുള്ളിൻസ് എന്ന താഴ്വരയിൽ നിന്നും ഉത്ഭവിക്കുന്ന  ഒരുകൂട്ടം അരുവികളിലെ വെള്ളം വളരെ തെളിഞ്ഞതും തണുപ്പുള്ളതുമാണ്.

4. ചിലിയിലെ കരേര തടാകത്തിലെ മാർബിൾ ഗുഹ
Marble-Caverns-of-Carrera-Lake-Chile
ചിലിയിലെ കരേര തടാകത്തിലെ നീലിമയേറിയ മാർബിൾ ഗുഹകൾ ലോകത്തിലെ ഏറ്റവും മനോഹരമായ ഗുഹശൃംഖലയാണ്. പ്രകൃതിയുടെ ഈ അത്ഭുത നിർമ്മിതിയയ മാർബിൾ കല്ലുകൾക്ക് ഇടയിലൂടെയുള്ള ജലയാത്ര അവിസ്മരണീയമാണ്.

5. യെമനിലെ ഷാഹറാ പാലം
Shahara-Bridge-Yemen
17ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ പാലം യെമനിലെ പര്‍വ്വതങ്ങളുടെ ജില്ല എന്നറിയപ്പെടുന്ന ഷാഹറായിലാണ് സ്ഥിതിചെയ്യുന്നത്. തുർക്കിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ചെരുക്കുന്നതിന് വേണ്ടിയായിരുന്നു പര്‍വ്വതങ്ങളെ ബന്ധിപ്പിച്ച് ഷാഹറാ പാലം നിർമ്മിച്ചത്. വളരെ ഭയപ്പെടുത്തുന്ന പാതകളുള്ള ഈ പാലത്തിലൂടെയുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇഷ്ടപ്പെടും.

6. ഹവാസു വെള്ളച്ചാട്ടം – ഗ്രാൻട് കാന്യൻ ദേശീയ ഉദ്യാനം, യു.എസ്.എ
Havasu-Falls-Grand-Canyon-National-Park
തീർച്ചയായും ഭൂമിയിലെ പറുദീസ തന്നെയാണ് ഹവാസു വെള്ളച്ചാട്ടം. അമേരിക്കയിലെ അരിസോണയിലെ വിദൂര മലയിടുക്കിലാണ് നിലകൊള്ളുന്നത്. കണ്ണിന് കുളിർമ്മയേകുന്ന ഈ കാഴ്ച കാണാൻ പ്രതിവർഷം ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

7. ഐസ്ലാൻടിലെ ഫ്ലാഒറാർജ്ലിഫോർ മലയിടുക്ക്
Fjaðrárgljúfur-canyon-Iceland-1
100 മീറ്റർ താഴ്ച്ചയും 2 കിലോമീറ്ററോളം നീളവുമുള്ള ഫ്ലാഒറാർജ്ലിഫോർ മലയിടുക്ക് തെക്കുകിഴക്കൻ ഐസ്ലാൻടിൽ സ്ഥിതിചെയ്യുന്നു. ഫ്യജോര എന്ന നദിയും ഇതിലൂടെ ഒഴുകുന്നുണ്ട്. മില്ലേനു പർവ്വതനിരകളിലെ മഞ്ഞുപാളികൾ ഉറഞ്ഞുണ്ടാവുന്ന ജലം കുത്തിയൊഴുകുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഗർത്തം ഉണ്ടായത്.

8. കശ്മീറിലെ നീലം താഴ്വരയിലെ ആറങ് കേൽ
Arang-Kel
പ്രകൃതിയുടെ പച്ചപ്പ് പുതച്ചുനിൽക്കുന്ന നീലം തഴ്വരയിലെ ഗ്രാമമാണ് ആറങ് കേൽ. നീലം നദിയിൽ നിന്നും ഏകദേശം 1500 അടി ഉയരെയാണ് ആറങ് കേൽ സ്ഥിതി ചെയ്യുന്നത്. കശ്മീരിൽ നമ്മുക്ക് കാണാവുന്നതിൽ ഏറ്റവും മികച്ച ദൃശ്യസൗന്ദര്യത്തിൽ ഒന്നാണ് ആറങ് കേൽ.

9. വടക്കൻ അയർലൻഡിലെ ഇരുണ്ട മരവേലികൾ
Dark-Hedges-Northern-Ireland
18ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്റ്റുവാർട്ട് കുടുംബം നട്ട ബീച്ച് മരങ്ങളാൽ നിറഞ്ഞതാണ് ഈ മനോഹര പാത. അയർലൻഡിലെ ഏറ്റവും സുന്ദരമായ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ് ഇവ. ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ളവരുടെ എക്കാലത്തേയും ഇഷ്ടസ്ഥലമാണിത്.

10. മസ്രാ മത്രൂഹ് കടൽതീരം – ഈജിപ്ത്
Cleopatra-Beach-at-Marsa-Matruh-Egypt.മസ്രാ മത്രൂഹ് ഈജിപ്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. യൂറോപ്പുകാർക്കും കെയ്റോ നഗരവാസികൾക്കും വേനൽ കാലത്തെ ചൂടിനെ അതിജീവിക്കനുള്ള പ്രധാന കേന്ദ്രമാണ് ഇവിടം. വെള്ള മണലും തെളിഞ്ഞ കടൽജലവുമാണ് ഇവിടെത്തെ പ്രത്യേകത.

(source)