സുപ്രീംകോടതിയില്‍ ബോംബ്‌സ്‌ഫോടനം നടത്തുമെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം

single-img
18 August 2015

supreme courtസുപ്രീംകോടതിയില്‍ ബോംബ്‌സ്‌ഫോടനം നടത്തുമെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം. ഭീഷണിയെ തുടര്‍ന്ന് കോടതിയുടെ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഒരാഴ്ച മുന്‍പാണ് ഇ-മെയില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സെക്രട്ടറി ജനറല്‍ അടിയന്തര യോഗം വിളിച്ചു. ഒരു മാസത്തേക്ക് ഇന്റേണികള്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ത്തിവക്കുകയും ചെയ്തു.

നേരത്തെ  മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന യാക്കുബ് മേമന്റെ വധശിക്ഷ ശരിവച്ച ചീഫ് ജസ്റ്റിസ് ബഞ്ചിലുണ്ടായിരുന്ന ദീപക് മിശ്രക്കും ഈ മാസം ആദ്യം അജ്ഞാതരുടെ വധഭീഷണി ലഭിച്ചിരുന്നു.

ജഡ്ജിയുടെ ഡല്‍ഹിയിലെ വീട്ടില്‍നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഹിന്ദിയിലുളള ഭീഷണിക്കത്തില്‍ എത്ര സുരക്ഷ വര്‍ധിപ്പിച്ചാലും ഇല്ലാതാക്കി കളയുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടര്‍ന്ന് യാക്കുബ് മേമന്റെ വധശിക്ഷ ശരിവെച്ച പാനലിലുണ്ടായിരുന്ന മുഴുവന്‍ ജഡ്ജിമാര്‍ക്കും വളരെ ഉയര്‍ന്ന സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചിരുന്നു.