ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനത്തിനു മുമ്പു മഹീന്ദരാജപക്‌സെ പരാജയം സമ്മതിച്ചു

single-img
18 August 2015

AVN27_RAJAPAKSA_19951fകൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റ് മഹീന്ദരാജപക്‌സെ പരാജയം സമ്മതിച്ചു. തനിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ രാജപാക്‌സെ പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും അറിയിച്ചു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയാണ് മുന്നില്‍.

ആകെ 22 ജില്ലകളില്‍ 14 ജില്ലകളിലും യു.എന്‍.പിയാണ് മുന്നില്‍. എട്ട്ജില്ലകളില്‍ രാജപക്‌സെയെ പിന്തുണക്കുന്ന യുപിഎഫ്എ മേധാവിത്വം നേടി. പ്രസിഡന്റ് മൈത്രിപാല സിരിസേന യു.പി.എഫ്.എ. അംഗമാണ്. ഉച്ചയോടുകൂടിയേ ഔദ്യോഗികപ്രഖ്യാപനംഉണ്ടാവുകയുള്ളു.

70 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ 75 ശതമാനത്തോളമായിരുന്നു പോളിങ്.

നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് രാജപക്‌സെയുടെ എതിരാളി. 1,600 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. 225 സീറ്റുള്ള നാഷനല്‍ പാര്‍ലമെന്റിലെ 196 അംഗങ്ങളെയാണ് വോട്ടിങ്ങിലൂടെ തിരഞ്ഞടുക്കുന്നത്.