ഉള്ളി വില കരയിക്കുന്നു; മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ഉള്ളിവില കിലോഗ്രാമിന് 50 രൂപ

single-img
18 August 2015

onionപുണെ: മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ഉള്ളിവില കിലോഗ്രാമിന് 50 രൂപയിലെത്തി.  ഉള്ളി മൊത്തവ്യാപാര വിപണിയായ നാസികിലെ ലാസല്‍ഗയോണില്‍ മൂന്ന് ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ വിലയില്‍ 20 ശതമാനം വര്‍ധനവുണ്ടായി.

വിലകയറ്റം ചെറുക്കുന്നതിനായി ഈജിപ്ത്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ ശ്രമം തുടങ്ങി. അതേസമയം, വിലകൂടുന്നത് ചെറുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ശ്രമങ്ങളൊന്നുമില്ലെന്ന് ആക്ഷേപമുണ്ട്.

കേരളം, ചെന്നൈ, ഹൈദരാബാദ്, ബെല്‍ഗാം, കോലാപൂര്‍, സൊലാപൂര്‍ എന്നിവിടങ്ങളിലെല്ലാം 40നും 50നും ഇടിയിലാണ് വില.