ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരൻ;തെഹൽക്കയ്ക്കെതിരെ ഭീഷണിയും പരാതിയും

single-img
17 August 2015

 

 11891233_10153519960224061_5661650735194291044_nമുംബയ്: മുൻ ശിവസേന നേതാവ് ബാൽ താക്കറയെ തീവ്രവാദി എന്ന് കാണിച്ച് തെഹൽക മാഗസിൻ പുറത്തിറക്കിയ കവർ സ്റ്റോറിയ്ക്കെതിരെ പരാതി ഫയൽ ചെയ്തു. തെഹൽക്കയുടെ മാനേജിങ് എഡിറ്റർ മാത്യു സാമുവൽ ആയിരുന്നു ‘ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരൻ’ എന്ന പേരിൽ ലേഖനം എഴുതിയിരുന്നത്.

ബാബ്‌റി മസ്ജിദ് തകര്‍ത്ത തന്റെ ‘കുട്ടി’കളുടെ പ്രവര്‍ത്തിയില്‍ ആഹ്‌ളാദിക്കുകയും രക്തദാഹിയായി ബോംബെയിലെ മുസ്ലീംങ്ങളെ കൊന്നൊടുക്കാന്‍ അവരെ പറഞ്ഞുവിടുകയും ചെയ്തയില്‍ സന്തോഷിക്കുകയും ചെയ്ത ഒരാള്‍. കൂട്ടക്കൊലയ്ക്ക് പ്രതികാരമായി നടന്ന ബോംബാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ചെയ്ത മറ്റൊരാള്‍ .കൊല്ലാനും കൊള്ളയടിക്കാനും കൊള്ളിവെപ്പ് നടത്താനും അക്രമികളെ ആഹ്വാനം ചെയ്ത ഒരാള്‍. മറ്റെയാള്‍ മുംബൈ സ്‌ഫോടനത്തിന് ബാഹ്യമായ പങ്ക മാത്രം വഹിച്ച വ്യക്തി. ഒരാള്‍ മരിക്കും വരെ ബോംബെയെ സ്വന്തം അധീനതയിലാക്കി. അയാളെ മരണ ശേഷം രാഷ്ട്രം ബഹുമതി നല്‍കി ആദരിച്ചു. കീഴടങ്ങിയതിനുശേഷം വര്‍ഷങ്ങളോളം ജയില്‍ അടച്ചിട്ടതിന് ശേഷം മറ്റെയാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. ഭൂരിപക്ഷ രാഷ്ട്രീയത്തെ വളര്‍ത്താന്‍ വേണ്ടി നടത്തിയ കൂട്ടക്കുരുതിയുടെ ഇരകളുടെ കാര്യത്തില്‍ എന്താണ് നമ്മുടെ പൊതുബോധം പ്രതികരിക്കാതെ പോയതെന്ന ചോദ്യമുയർത്തിയാണു തെഹൽക്കയിൽ കവർ സ്റ്റോറി വന്നത്.

തെഹൽക മാഗസിൻ നിർത്തലാക്കണമെന്നും മാത്യു സാമുവലിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് പരാതിപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രാ നവനിർമ്മാൺ സേനയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ബാൽ താക്കറെ, മുംബയ് ഭീകരാക്രമണ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപെട്ട യാകൂബ് മേമൻ, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, കാലിസ്ഥാനി ഭീകര നേതാവ് ജർണയിൽ സിങ് എന്നിവരെ പരാമർഷിച്ചുകൊണ്ട് ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങളെ ചൂണ്ടികാണിക്കുന്നതായിരുന്നു ലേഖനം. ബാൽ താക്കറെ നടത്തിയിരുന്നത് ഭീകര പ്രവർത്തനങ്ങൾ ആയിരുന്നെന്നും അത് അധികാരികളുടെ മുന്നിൽ തെറ്റായിരുനില്ലെന്നും മാത്യു സാമുവൽ ലേഖനത്തിൽ പരാമർശിച്ചിരുന്നു. മത ന്യൂനപക്ഷക്കാർക്ക് നിഷേധിക്കപ്പെടുന്ന നീതി മത ഭൂരിപക്ഷർക്ക് ലഭിക്കുന്നു. യാകൂബ് മേമനെ മതതീവ്രവാതി എന്ന് മുദ്രകുത്തി തൂക്കിലേറ്റുകയും നിരവധി തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്ത താക്കറെ മരണപ്പെട്ടപ്പോൾ രാജ്യാന്തര ബഹുമതി നൽകിയെന്നും ലേഖനത്തിൽ പറഞ്ഞിരിക്കുന്നു.

ഈ ലേഖനത്തിനെതിരെ ശിവസേനയും രംഗത്ത് വന്നിട്ടുണ്ട്. തെഹൽക്കയ്ക്കും മാത്യു സാമുവലിനും എതിരെ പ്രതിഷേധങ്ങളും രൂക്ഷമായികൊണ്ടിരിക്കുകയാണ്. മുംബയിൽ ഒരു സംഘർഷാവസ്ഥയ്ക്കുള്ള സാധ്യതയും നിലനിൽകുന്നുണ്ട്.

ഇൻവസ്റ്റിഗേറ്റീവ് പത്രപ്രവർത്തനത്തിലൂടെ ക്രിക്കറ്റ് മാച് ഫിക്സിങ് കേസ്, ശവപ്പെട്ടി കുംഭകോണം തുടങ്ങി അഴിമതികൾ തെഹൽക്കയിലൂടെ പുറത്തുകൊണ്ട് വന്നിട്ടുള്ള മാധ്യമപ്രവർത്തകനാണ് മലയാളിയായ മാത്യു സാമുവൽ. സത്യം പുറത്തുകൊണ്ട് വരുന്നതിൽ എന്നും പ്രതിബദ്ധത കാണിച്ചിരുന്ന തെഹൽക്കയും മാത്യു സാമുവലും എന്നും സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടാണ്.