യു.എ.ഇയിലെത്തിയ പ്രധാനമന്ത്രി മുൻ സർക്കാരിനെ കുറ്റം പറഞ്ഞതിൽ കോൺഗ്രസിന് അമർഷം

single-img
17 August 2015

narendra-modi5_apയു.എ.ഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ സർക്കാരിനെ കുറ്റം പറഞ്ഞതിൽ കോൺഗ്രസിന് അമർഷം.
നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കഴിഞ്ഞ യു.പി.എ സർക്കാരിനെ പറ്റി പ്രധാന മന്ത്രി പറഞ്ഞ പരാമർശങ്ങളാണ് കോൺഗ്രസിന്റെ അമർഷത്തി ന് ഇടയാക്കിയത്.മുൻ ഗവൺമെന്റിൽ നിന്നും തനിക്ക് തീരുമാനമില്ലായ്മ, ആലസ്യം എന്നീ പ്രശ്നങ്ങളാണ് പിന്തുടർച്ചയായി ലഭിച്ചതെന്നും അതെല്ലാം നേരെയാക്കാൻ താൻ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു ഇന്ത്യയാണ് പിന്തുടർച്ചയായി ലഭിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു.