ആഡംബരത്തിന്റെ പുതിയ ഭാവങ്ങളുമായി മാരുതി എസ്.ക്രോസ്സ്. വില 8.78 ലക്ഷം മുതൽ.

single-img
17 August 2015

Maruti-S-Cross-front-three-quarter-official-imageഏറെ നാളായി നമ്മൾ കാത്തിരുന്ന മോഡലാണ് മാരുതി സുസൂക്കി എസ്. ക്രോസ്സ്. കമ്പനി വളരെ പ്രതീക്ഷകളോടെ ഇറക്കിയിരുക്കുന്ന മോഡൽ കൂടിയാണ് എസ്. ക്രോസ്. ഒരു എസ്.യു.വി യുടെ രൂപ ഭാവവും സേഡാൻ കാറിന്റെതായ സുഖസൗകര്യങ്ങളും ഒത്തുചേരുന്ന വാഹനമാണ് ക്രോസ്സ് ഓവർ. രാജ്യത്ത് ക്രോസ്സ് ഓവർ വാഹനങ്ങൾക്ക് ഈയിടയായി വർദ്ധിച്ചുവരുന്ന താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് മാരുതിയും അങ്ങനെ ഒരു വാഹനത്തെ ഇറക്കിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പെട്ട റെനോ ഡസ്റ്റർ, ഫോർഡ് എക്കൊ സ്പോർട്ട്, ഹ്യൂണ്ടായി ക്രേറ്റ തുടങ്ങിയ വാഹനങ്ങൾക്ക് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 8.48 ലക്ഷം മുതൽ 14.28 ലക്ഷം വരെയാണ് എസ്. ക്രോസ്സിന്റെ കേരളത്തിലെ ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും ജനകീയമായ വാഹനനിർമ്മാതാക്കളാണ് മാരുതി സുസുക്കി. എന്നാൽ അവരുടെ വാഹങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ആഡംബര സൗകര്യങ്ങൾ കുറവാണെന്ന് പൊതുവെ ഒരു പരാതി ഉപഭോക്താക്കൾക്ക് ഇടയിൽ നിലനിൽക്കുന്നുണ്ട്. അതിനെ ഒന്നു മാറ്റി എഴുതുക എന്ന ഉദ്ദേശത്തോടെയാണ് എസ്. ക്രോസ്സിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

എസ്. ക്രോസ്സിന്റെ രൂപശൈലി നോൽകിയാൽ ഈ വിഭാഗത്തിലെ മറ്റു വാഹങ്ങളേക്കാൾ വ്യത്യസ്തമായ രൂപമാണ് ഇതിന് നൽകിയിരിക്കുന്നത്. എസ്.യു.വി. സെഡാൻ, ഹാച്ച്ബാക്ക് എന്നിങ്ങനെ മൂന്ന് വഹനങ്ങളുടെ ഒരു സമ്മിശ്രിത രൂപഭാവങ്ങളാണ് എസ്. ക്രോസ്സിനുള്ളത്.

പുറത്തേക്കാൾ അകത്താണ് എസ്. ക്രോസ്സിൽ ആഡംബരം ഒളിച്ചുവച്ചിരിക്കുന്നത്. ഇന്നുവരെ മാരുതി വാഹങ്ങളിൽ കണ്ടുവന്നതിൽ നിന്നും വ്യത്യസ്തമായാണ് ഇതിലെ ഉൾവശം ഒരുക്കിയിരിക്കുന്നത്. ടച്ച്സ്ക്രീനോടുകൂടിയ ഇൻഫർറ്റൈൻമെന്റ് സിസ്റ്റം, ഓഡിയൊ റിവേഴ്സ് ക്യാമറ, നാവികേഷൻ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയവയേല്ലാം ഇതിൽ പെടുന്നു. കൂടാതെ ഉയർന്ന നിലവാരത്തിലുള്ള അപ്ഹോളിസ്റ്ററി, പല വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ എല്ലാം തന്നെ ആഡംബരത്തെ ഉളവാക്കുന്നു.

1.3 ലിറ്റർ ഡിഡിഐഎസ് 200, 1.6 ലിറ്റർ ഡിഡിഐഎസ് 320 എന്നിങ്ങനെ രണ്ട് ഡീസൽ എൻജിനുകളിലാണ് എസ്.ക്രോസ്സ് വരുന്നത്. 1.3 ലിറ്റർ എൻജിൻ 90 എച്ച്പി കരുത്ത് 4000 ആർപിഎമ്മിലും 200 എന്നെം ടോർക്ക് 1750 ആർപിഎമ്മിലും ഉത്പാതിപ്പിക്കുന്നു. എന്നാൽ കൂടുതൽ കരുത്തുറ്റ 1.6 ലിറ്റർ എൻജിൻ 120 എച്ച്പി കരുത്ത് 3750 ആർപിഎമ്മിലും 320 എന്നെം ടോർക്ക് 1750 ആർപിഎമ്മിലും ഉത്പാതിപ്പിക്കുന്നു.

1.3 ലിറ്റർ എൻജിൻ 5 സ്പീഡ് ഗിയർ ബോക്സിനോടും 1.6 ലിറ്റർ എൻജിൻ 6 സ്പീഡ് ഗിയർ ബോക്സിനോടുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവ രണ്ടും മാന്വൽ ഗിയറോടുകൂടിയതാണ്. ഇതിനുപുറമെ കമ്പനി മികച്ച ഇന്ധനക്ഷമതയും എസ്. ക്രോസ്സിൽ വാഗ്ധാനം ചെയ്തിട്ടുണ്ട്. 22.65 കിമി, 22.7 കിമി എന്നിങ്ങനെയാണ് 1.3 ലിറ്റർ 1.6 ലിറ്റർ എൻജിനുകൾക്ക് മാരുതി എസ്. ക്രോസ്സിന് അവകാശപ്പെടുന്ന മൈലേജ്.

അഞ്ച് വ്യത്യസ്ത നിറങ്ങളിൽ എസ്. ക്രോസ്സ് വരുന്നുണ്ട്. മാരുതിയുടെ സാധാരണ ഷോറൂമുകൾ കൂടാതെ പത്ത് ലക്ഷത്തിനും അതിനുമുകളിലും വരുന്ന വാഹനങ്ങൾക്കയുള്ള ‘നെക്സാ’ ഷോറൂമുകളിലും എസ്. ക്രോസ്സ് ലഭ്യമാണ്. ഏറെ പ്രത്യേകതയോടെ മാരുതി പുറത്തിറക്കിയ എസ്. ക്രോസ്സിനെ ജനങ്ങൾ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും എന്നു തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.