വിഴിഞ്ഞം പദ്ധതി നേരത്തെ പൂർത്തിയാക്കുമെന്ന് അദാനി;അദാനി വി.എസിനെയും കണ്ടു

single-img
17 August 2015

ADANIതിരുവനന്തപുരം: വിഴിഞ്ഞം രാജ്യാനന്തര തുറമുഖത്തിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തി. തുറമുഖ നിർമ്മാണത്തിന് പണം എത്ര വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ഇന്ന് രാവിലെ സ്വന്തം വിമാനത്തിലാണ് ഗൗതം അദാനി തലസ്ഥാനത്തെത്തിയത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം പറഞ്ഞ സമയത്തിനു മുൻപേ പൂർത്തിയാക്കുമെന്ന് അദാനി ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.എസ്സ് അച്യുതാനന്ദനുമായും അദ്ദേഹം ചർച്ച നടത്തി.

 

അതേസമയം വിഴിഞ്ഞം പദ്ധതിയോടു വിയോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഗൗതം അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ സഹകരിക്കില്ലെന്നും വി.എസ് കൂട്ടിച്ചേർത്തു.

 

ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തുറമുഖ മന്ത്രി കെ.ബാബു, ധനമന്ത്രി കെ.എം.മാണി മറ്റു അദാനി ഗ്രൂപ്പ് അംഗങ്ങളും പങ്കെടുക്കും