മൊബൈൽ ടവർ വരുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിക്ഷേധം

single-img
17 August 2015

unnamedകഴക്കൂട്ടം: മിഷൻ ഹോസ്പിറ്റലിനടുത്തുള്ള അമ്പലപ്പള്ളി നടയിൽ പുതുതായി വരുന്ന മൊബൈൽ ടവറിനെതിരെ നാട്ടുകാർ പ്രതിക്ഷേധ പ്രകടനം നടത്തി. സ്റ്റാർ റെസിഡൻസ്, ജയ് റെസിഡൻസുകളിലായി ആയിരത്തോളം പേരാണ് താമസിക്കുന്നത്. ഇവർക്കിടയിലാണ് റിലയൻസ്ന്റെ ഉടമസ്ഥതയിലുള്ള 4-ജി ടവർ സ്ഥാപിക്കുന്നത്.

മൂന്നു വർഷത്തിനു മുൻപ് തന്നെ സ്ഥാപിത പരിപാടികൾ തുടങ്ങാൻ മുന്നോട്ട് വന്നെങ്കിലും നാട്ടുകാരുടെ ഇടപെടലിൽ സ്റ്റേ ചെയ്യപ്പെട്ടു. ഈ പ്രദേശത്തെ ഏറ്റവും വലിയ ടവർ വരുന്നതുമൂലം റേഡിയേഷനും മറ്റും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇവർ ഭയക്കുന്നു.

ഫ്രാക്കിന്റെ പ്രസിഡന്റ് ഡോ. എ.പി.എസ് നായർ പ്രതിക്ഷേധ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാർ റെസിഡന്റ്സിന്റെ സെക്രട്ടറിയായ പുരുഷോത്തമൻ സ്വാഗതവും സ്റ്റാർ റെസിഡന്റ്സ് പ്രസിഡ്ന്റ് ഇബ്രാഹിം കുഞ്ഞ് അദ്ധ്യക്ഷതയും വഹിച്ചു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് സാദിഖ് അലി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സബീർ എന്നിവരും പ്രതിക്ഷേധത്തിൽ പങ്കെടുത്തു.