20 മിനിറ്റ് നടത്തത്തിലൂടെ ഹൃദ്രോഗങ്ങൾ കുറയ്ക്കാം

single-img
17 August 2015

stock-footage-walking-heartലോകത്ത് ഹൃദ്രോഗികളുടെ എണ്ണം കൂടിവരുകയാണ്. വൈദ്യപരിശോധനയുടെ കണക്കനുസരിച്ച് മുപ്പത് വയസ്സുമുതലുള്ള  ആളുകളിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കാണപ്പെടുന്നു. കൃത്യമായ വ്യായാമവും തെറ്റായ ഭക്ഷണക്രമവുമാണ് ഇതിന് പ്രധാന കാരണമായി വർത്തിക്കുന്നത്. അമിതമായി വ്യായാമം ചെയ്യുന്നതും രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ലോകത്തിലെ 51% ആളുകളുടെ രോഗകാരണവും ഈ ഇതുതന്നെയാണ്.

ഹൃദയ സംബന്ധമായ തകരാറുകളെ ഇരുപത് മിനിറ്റ് നടത്തത്തിൽ കുറയ്ക്കാമെന്നതാണ് ഇപ്പോഴത്തെ പഠനം വ്യക്തമാക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സൈക്ലിങ്, വാക്കിങ് എന്നിവ തുടർച്ചയായി ചെയ്യുന്നത് നല്ലതാണ്. ശാരീരികവും മാനസികവുമായ ക്ലേശങ്ങളെ ചെറുക്കാനും ഇവ സഹായിക്കന്നു. 20 മിനിറ്റ് നടത്തത്തിൽ, ഹൃദയ സംബന്ധമായ രോഗങ്ങളുടെ അളവിൽ 21% കുറഞ്ഞുകിട്ടുമെന്ന് ഹൃദ്രോഗ വിദ്ഗ്ധർ അഭിപ്രായപ്പെടുന്നു. വ്യായമത്തിലൂടെയുള്ള ചെറുത്തുനിൽപ്പാണ് ഏറ്റവും ഗുണകരമെന്നും അവർ കൂട്ടിച്ചേർക്കുന്നു.