വിഴിഞ്ഞം പദ്ധതി; കരാറില്‍ ഒപ്പുവെച്ചു നിര്‍മാണം നവംബര്‍ ഒന്ന് മുതല്‍

single-img
17 August 2015

VIZHINJAM MASTER PLAN (1)_0തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി അദാനി പോര്‍ട്‌സുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസും വിഴിഞ്ഞം പോര്‍ട്‌സ് മേധാവി സന്തോഷ് മഹാപത്രയുമാണ് കരാറില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍, കെ.എം മാണി, അനൂപ് ജേക്കബ്ബ്, അടൂര്‍ പ്രകാശ്, സ്പീക്കര്‍ എന്‍ ശക്തന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രതിപക്ഷം പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്ന് വിട്ടുവിന്നു.

നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ ചൊവ്വാഴ്ച തുടങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ ഗൗതം അദാനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖക്കരാറിന് എതിരു നില്‍ക്കുന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കുന്നതിനായി അദാനി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും കണ്ടു.