പ്രവാസി ജോലിക്കാരനെ തല്ലിയ സൗദി പൗരന്‍ അറസ്റ്റില്‍

single-img
17 August 2015

മനാമ: പ്രവാസി ജോലിക്കാരനെ തല്ലിയ സൗദി പൗരനെ അറസ്റ്റുചെയ്തതു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയ വിവരം സൗദി സുരക്ഷാവിഭാഗം അറിയിച്ചു. ജോലിക്കാരനെ കയ്യേറ്റം ചെയ്തയാളെ കൂടുതല്‍ അന്വേഷണത്തിനും കുറ്റവിചാരണയ്ക്കും വേണ്ടി അറസ്റ്റുചെയ്ത് കൈമാറിയതായി അല്‍ ഖാസിം പൊലിസ് വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ സാമ്പത്തിക പ്രശ്നത്തിന്റെ പേരിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഏഷ്യന്‍ വംശജനായ പ്രവാസി ജോലിക്കാരനെ സൗദി പൗരന്‍ പൊതിരെ തല്ലുകയായിരുന്നു.

20 സെക്കന്റോളം വരുന്ന ഈ ദൃശ്യം സംഭവത്തിന് ദൃക്‌സാക്ഷിയായ ഈജിപ്ഷ്യന്‍ പ്രവാസിയാണ് മൊബൈലില്‍ പകര്‍ത്തി ഫെയിസ്ബുക്കില്‍ പോസ്റ്റുചെയ്തത് എന്ന് കരുതുന്നു. ജോലിക്കാരോട് മാന്യമായി പെരുമാറാത്ത തൊഴിലുടമകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് സംഭവത്തില്‍ ഇടപെടുകയായിരുന്നു.

[mom_video type=”youtube” id=”qXcfPc5JTJY”]