അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു

single-img
17 August 2015

cbseന്യൂഡല്‍ഹി:  അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു. ജൂലായ് 25ന് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി.ബി.എസ്.ഇ രണ്ടാമതും നടത്തിയ പരീക്ഷയുടെ ഫലമാണ് പുറത്തു വിട്ടിരിക്കുന്നത്. പരീക്ഷാഫലം സി.ബി.എസ്.ഇയുടെ വെബ് സൈറ്റായ cbseresults.nic.in ല്‍ ലഭ്യമാണ്.

രാജ്യത്തെ പ്രധാന മെഡിക്കല്‍ കോളേജുകളിലെ 3,800 സീറ്റുകളിലേക്കാണ് ഈ പരീക്ഷയിലെ ഉന്നത റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുക. രാജ്യത്തെ മൊത്തം മെഡിക്കല്‍ സീറ്റുകളുടെ പതിനഞ്ച് ശതമാനം വരുമിത്. മെയ് മാസത്തില്‍ നടന്ന പരീക്ഷയില്‍ വന്‍തോതില്‍ കൃത്രിമം നടന്നതിനെ തുടര്‍ന്ന് പരീക്ഷ രണ്ടാമതും നടത്താന്‍ സുപ്രീം കോടതി സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നു.