രാജമാണിക്യത്തില്‍ താന്‍ പറഞ്ഞതല്ല, സെല്ലുലോയിഡില്‍ പൃഥ്വിരാജ് പറഞ്ഞതാണ് യഥാര്‍ഥ തിരുവനന്തപുരം ഭാഷയെന്ന് മമ്മൂട്ടി

single-img
17 August 2015

Mammootty-Prithvirajരാജമാണിക്യം താന്‍ പറഞ്ഞതല്ല, സെല്ലുലോയിഡില്‍ പൃഥ്വിരാജ് പറഞ്ഞതാണ് യഥാര്‍ഥ തിരുവനന്തപുരം ഭാഷയെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടതായി പൃഥിരാജ്. ഒരു അവാര്‍ഡ് ചടങ്ങിനിടെ മമ്മൂട്ടി ഇക്കാര്യം പറഞ്ഞതായി പ്രശസ്തമായ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥിരാജ്  പറഞ്ഞു.

ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് മമ്മൂക്ക പറഞ്ഞു, രാജമാണിക്യത്തില്‍ താന്‍ പറഞ്ഞതല്ല തിരുവനന്തപുരം ഭാഷ. സെല്ലുലോയ്‍ഡില്‍ ഇവന്‍ പറയുന്നതാണ്. താന്‍ വളരെ ബഹുമാനത്തോടെ അനലൈസ് ചെയ്യുന്ന ഒരു നടനാണു പൃഥിരാജ് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇത് കേട്ട് താന്‍ തരിച്ചുനിന്നു പോയതായി പൃഥിരാജ് പറഞ്ഞു.