കോഴിക്കോട് മുക്കത്തു നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടി

single-img
17 August 2015

1428995952_arrested4_2കോഴിക്കോട്: കോഴിക്കോട് മുക്കത്തു നിന്നും വൻ സ്‌ഫോടക ശേഖരം പിടികൂടി. 450 കിലോഗ്രാം വെടിമരുന്നും നാൽപതോളം ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

മുക്കം സ്വദേശി മെഹ്ബൂബ്, ഇരങ്ങിമല സ്വദേശി ഹാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഏഴു മീറ്റർ നീളമുള്ള വയറും ശേഖരത്തിൽ ഉൾപ്പെടുന്നു.

രാത്രിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. കാറിൽ കടത്തുകയായിരുന്നു ഇത്. സ്‌ഫോടക വസ്തുക്കൾ ക്വാറിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് പ്രതികളുടെ മൊഴി. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.