ബാര്‍ കോഴ: മാണിക്കെതിരെ വ്യക്തമായ തെളിവെന്ന് വസ്തുതാ റിപ്പോര്‍ട്ട്‌; കാശുവാങ്ങിയത് രണ്ടു തവണയായി

single-img
17 August 2015

km-mani.jpg.image_.784.410തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എസ്.പി സുകേശന്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ മാണി രണ്ട് തവണ കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

തിരുവനന്തപുരത്ത് വെച്ച് പത്ത് ലക്ഷവും പാലായില്‍ വെച്ച് 15 ലക്ഷം രൂപയും കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് മേധാവി മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നത്. മാണിക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നുണ പരിശോധനയില്‍ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി പറഞ്ഞത് ശരിയാണ്. രാജ് കുമാര്‍ ഉണ്ണിയുള്‍പ്പെടെയുള്ളവര്‍ നുണപരിശോധനക്ക് ഹാജരാകാതിരുന്നത് സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.