മ്യന്‍മര്‍ പൊതുതിരഞ്ഞെടുപ്പ്; 6189 സ്ഥാനാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തു

single-img
17 August 2015

Myanmar Mapയാങ്ങോണ്‍: മ്യന്‍മറില്‍ നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി 6189 സ്ഥാനാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തു. 92 രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

ലോവര്‍ ഹൗസില്‍ 1,772 സ്ഥാനാര്‍ത്ഥികളും അപ്പര്‍ ഹൗസിലേക്ക് 913 സ്ഥാനാര്‍ത്ഥികളും മത്സരിക്കും. സ്റ്റേറ്റ് പാര്‍ലമെന്റിലേക്ക് 3,341 സ്ഥാനാര്‍ത്ഥികളും നാഷണല്‍ റേസസ് സ്റ്റേറ്റ് പാര്‍ലമെന്റിലേക്ക് 163പേരും മത്സരിക്കും.