ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; മഹീന്ദ രജപക്‌സെ മത്സര രംഗത്ത്

single-img
17 August 2015

president-rajapakseകൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് വരെ തുടരും. ഏകദേശം 1.5 കോടി സമ്മതിദായകരാണ് ശ്രീലങ്കയില്‍ ഉള്ളത്.

പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്നവരില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയും ഉണ്ട്. കഴിഞ്ഞ ജനവരിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രജപക്‌സെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

നിലവിലെ പ്രധാനമന്ത്രി റാനില്‍ വിക്രമസിംഗെയാണ് രജപക്‌സെയുടെ എതിരാളി.