കാര്‍ഷികവായ്‌പയ്ക്ക് പലിശ സബ്‌സിഡി; ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരും

single-img
17 August 2015

rbiകാര്‍ഷികവായ്‌പയ്ക്ക് പലിശ സബ്‌സിഡി നല്കുന്ന പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവനായും തുടരും. കര്‍ഷകര്‍ക്ക് രണ്ടുശതമാനം പലിശ സബ്‌സിഡി നല്കുന്ന പദ്ധതിയാണ് ഈ വര്‍ഷം തുടരുക.

പൊതുമേഖല ബാങ്കുകള്‍ക്കും സ്വകാര്യമേഖലയിലെ വാണിജ്യബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യബാങ്കുകള്‍ ഇതിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് ഹ്രസ്വകാല വിള വായ്പകള്‍ക്ക് ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, പലിശ സബ്‌സിഡി ജൂലായ് 31 വരെ തുടരാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷികവായ്പകള്‍ക്ക് രണ്ടുശതമാനം പലിശ സബ്‌സിഡി നല്‍കുന്ന പദ്ധതി 2015 – 16 വരെ തുടരുന്നതിനാണ് കേന്ദ്രം അംഗീകാരം നല്‍കുക.