അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും മനംനിറച്ച ഉട്ടോപ്യയിലെ രാജാവ് റിലീസിനൊരുങ്ങുന്നു

single-img
16 August 2015

--039-Utopiayile-Rajavu--039--Poster

ഒമ്പത് വര്‍ഷത്തിന് ശേഷം കമല്‍ മമ്മൂട്ടി ടീമിന്റെ ചിത്രം ഉട്ടോപ്യയിലെ രാജാവ് ഓണത്തിന് തിയേറ്ററില്‍ എത്തുന്നു. ഉത്രാടത്തിന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന് അഭിനേതാക്കളില്‍ നിന്നും അണിയറപ്രവര്‍ത്തകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഡബ്ബിംഗ് സമയത്ത് സിനിമ കണ്ട മമ്മൂട്ടി വന്‍ ഹാപ്പിയാണ് എന്നാണ് അണിയറ വര്‍ത്താനം.

പഞ്ചവടിപാലത്തിന് ശേഷം മലയാളത്തിലെ ഏറ്റവും നല്ല ആക്ഷേപഹാസ്യ ചിത്രമെന്ന പദവിയിലേക്കാണ് ഉട്ടോപ്യയിലെ രാജാവിന്റെ സ്ഥാനമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം. ചിത്രത്തിലെ ഫാന്റസി എലംന്റ്‌സും വര്‍ക്ക് ഔട്ട് ആയിട്ടുണ്ടെന്ന് അറിയുന്നു. മൊത്തത്തില്‍ ഈ വര്‍ഷത്തെ ഒരു ബ്ലോക്ക് ബസ്റ്റര്‍ കൂടി ഓണത്തിന് ഉറപ്പാണ് എന്നാണ് സിനിമാ ലോകത്തെ സംസാരം.