പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

single-img
16 August 2015

M_Id_425908_Pak_Army

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് ആറു ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 40 വയസുകാരി കൊല്ലപ്പെട്ടു.

ശനിയാഴ്ചയാണ് 12 വയസുകാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചത്. ഈ ആക്രമണത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലും കനത്ത വെടിവയ്പാണ് പാക് സൈന്യം നടത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെയും വെടിവയ്പ് തുടര്‍ന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നത്. ആക്രമണം രൂക്ഷമായതോടെ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഗ്രാമീണര്‍ക്ക് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.